News

രാജ്യത്ത് സ്വകാര്യ ട്രെയിന്‍ സര്‍വീസ് 2024 മുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് സ്വകാര്യ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 2024 ല്‍ സര്‍വീസ് ആരംഭിക്കാനാണ് റെയില്‍വെ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം. ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവാണ് ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച് 2024 ല്‍ സര്‍വീസ് ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍ ജൂലൈ രണ്ടിന് ചെയര്‍മാന്‍ പറഞ്ഞത് ഏപ്രില്‍ 2023 ഓടെ സ്വകാര്യ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്നാണ്. രാജ്യത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 151 അത്യാധുനിക ട്രെയിനുകള്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.

അടുത്ത നാല് വര്‍ഷം കൊണ്ട് ഇന്ത്യന്‍ റെയില്‍വെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറെ മുന്നേറും. ചരക്ക് ഇടനാഴിയടക്കം പൂര്‍ത്തിയാകും. വേഗത വര്‍ധിപ്പിക്കാനും യാത്രാ സമയം കുറയ്ക്കാനും റെയില്‍വെയെ കൂടുതല്‍ കാര്യക്ഷമമാക്കാനും സാധിക്കും.

ഏറ്റവും കൂടുതല്‍ ട്രെയിന്‍ സാന്ദ്രതയുള്ള റൂട്ടുകളില്‍ വേഗത 110 കിലോമീറ്ററില്‍ നിന്ന് 130 കിലോമീറ്ററായി ഉയര്‍ത്താനാവുമെന്നാണ് പ്രതീക്ഷ. 2024 മാര്‍ച്ച് മാസത്തോടെ ഏറ്റവും തിരക്കേറിയ 34462 കിലോമീറ്റര്‍ പാതയില്‍ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ തിരക്ക് കുറയ്ക്കാന്‍ സാധിക്കും. ഈ ഘട്ടത്തില്‍ സ്വകാര്യ ട്രെയിനുകള്‍ അവതരിപ്പിക്കാനാണ് തീരുമാനം.

News Desk
Author

Related Articles