News

സ്വകാര്യവത്ക്കരണം ശക്തമായതോടെ മാരുതി സുസൂക്കി മൂല്യത്തില്‍ വന്‍ വര്‍ധന; മൂല്യം 2.18 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

ന്യൂഡല്‍ഹി:  രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്ക്കരിക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ സ്വകാര്യവത്ക്കരണം ശക്തമാക്കിയതോടെ വന്‍ തിളക്കവുമായി മുന്നേറുകയാണ് മാരുതി സുസൂക്കി.  സ്വകാരവത്ക്കരണത്തിന്റെ ഭാഗമായി മാരുതി സുസൂക്കി  രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനിയായി മാരുതി സുസൂക്കി മാറിയെന്നാണ് റിപ്പോര്‍ട്ട്.  ഇപ്പോള്‍ മാരുതി സുസൂക്കിയുടെ മൂല്യം 2.18 ലക്ഷം കോടി രൂപയായി ഉയരുകയും ചെയ്തു.  അതേസമയം 2002ല്‍ വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്ത് കമ്പനിയെ സ്വകാര്യവത്ക്കരിച്ചപ്പോള്‍ 4,3339 കോടി രൂപയായിരുന്നു മൂല്യമുണ്ടായിരുന്നത്. 

17 വര്‍ഷം പിന്നിട്ടപ്പോള്‍ കമ്പനിയുടെ മൂല്യം 2.18 ലക്ഷം കോടി രൂപയായി രാജ്യത്തെ ഏറ്റവും മൂല്യമുള്ള വാഹന നിര്‍മ്മാണ കമ്പനിയായി മാറിയെന്നാണ് റിപ്പോര്‍ട്ട്.  2002 കേന്ദ്രസര്‍ക്കാറിന്റെ കൈവശം ഉണ്ടായിരുന്ന ആകെ ഓഹരി 49.74ശതമാനമായിരുന്നു. ഏകദേശം 2,158 കോടി രൂപയായിരുന്നു ഉണ്ടായിരുന്നു. 2007 ല്‍ ജപ്പാന്‍ പങ്കാളിയായ സുസൂക്കി മോട്ടോര്‍ കോര്‍പ്പറേഷന് കൈമാറിയപ്പോള്‍  5,928 കോടി രൂപയോളം കേന്ദ്രസര്‍ക്കാറിന് ലഭിച്ചുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

കമ്പനിയുടെ മൂല്യത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം  മാരുതി സുസൂക്കിയുടെ ഓഹരി വിലയില്‍ വന്‍ കുതിച്ചാട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.  ഓഹരി വില  7,243.75 ആയി ഉയര്‍ന്നുവെന്നാ്ണ് റിപ്പോര്‍ട്ട്. ഇത് നിക്ഷേപകര്‍ക്ക് ഏറെ പ്രതീക്ഷകളുണ്ടാക്കുന്നതാണ്.  ലിസ്റ്റ് ചെയ്ത ആദ്യഘട്ടത്തില്‍ മാത്രം കമ്പനിയുടെ ഓഹരി വില 125 രൂപയായിരുന്നു ഉണ്ടായിരുന്നത്.  വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം  കമ്പനിയുടെ മൂല്യം വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിന്റെ കൈവശം മാത്രം  ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ മൂല്യം കൈവശമുണ്ടെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. 

Author

Related Articles