News

വില കൂടിയ എയര്‍ക്രാഫ്റ്റ് പാര്‍ട്‌സുകള്‍ വാങ്ങുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം: എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: വില കൂടിയ എയര്‍ക്രാഫ്റ്റ് പാര്‍ട്‌സുകള്‍ വാങ്ങുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് എയര്‍ ഇന്ത്യ. 10 ലക്ഷത്തിന് മുകളിലുള്ള എയര്‍ക്രാഫ് പാര്‍ട്‌സുകളും 5 ലക്ഷത്തിന് മുകളിലുള്ള മറ്റ് പാര്‍ട്‌സുകളും വാങ്ങുമ്പോള്‍ ഫിനാന്‍സ് ഡയറക്ടറുടേയോ എക്‌സിക്യൂട്ടീവ് ഡയറക്ടറുടേയോ അനുമതി വാങ്ങണമെന്നാണ് നിര്‍ദേശം. ഞായറാഴ്ചയാണ് എയര്‍ ഇന്ത്യ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

10 ലക്ഷത്തിന് മുകളിലുള്ള എയര്‍ക്രാഫ്റ്റ് പാര്‍ട്‌സുകളില്‍ നന്നാക്കുന്നതിന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് എന്‍ജീനിയറിങ്ങിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും എയര്‍ ഇന്ത്യ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. 10 ആഴ്ചക്കുള്ളില്‍ എയര്‍ ഇന്ത്യയുടെ കൈമാറല്‍ പൂര്‍ത്തിയാകുമെന്ന് വ്യോമയാന സെക്രട്ടറി രാജീവ് ബന്‍സാല്‍ വ്യക്തമാക്കിയിരുന്നു.

കൈമാറ്റം പൂര്‍ത്തിയാകുന്നത് വരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പണം ചെലവഴിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ഒക്‌ടോബര്‍ എട്ടിന് നടത്ത ലേലത്തില്‍ എയര്‍ ഇന്ത്യയെ സ്വന്തമാക്കാനുള്ള അവസരം ടാറ്റ ഗ്രൂപ്പ് നേടിയിരുന്നു. സ്‌പൈസ്‌ജെറ്റ് പ്രൊമോട്ടറുമായി മത്സരിച്ചായിരുന്നു നേട്ടം. ഇതിന് പിന്നാലെ എയര്‍ ഇന്ത്യയെ ടാറ്റക്ക് കൈമാറുന്നതിനുള്ള നടപടികള്‍ക്കും തുടക്കം കുറിച്ചിരുന്നു.

Author

Related Articles