News

ചിപ്പ് ക്ഷാമം: വാഹനങ്ങള്‍ക്കായുള്ള നീണ്ട കാത്തിരിപ്പ് പ്രതികൂലമായി ബാധിക്കുമെന്ന് മാരുതി സുസുക്കി

സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം മൂലം നീണ്ട കാത്തിരിപ്പ് കാലയളവ് വാഹന ആവശ്യകതയെ പ്രതികൂലമായി ബാധിക്കുമെന്ന് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഈ നീണ്ട കാത്തിരിപ്പ് കാറുകളുടെ ആവശ്യകതയെ പ്രതികൂലമായി ബാധിക്കുമെന്നും എങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി ചിപ്പുകളുടെ വിതരണ നിയന്ത്രണങ്ങള്‍ ക്രമേണ മെച്ചപ്പെട്ടതായും മാരുതിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്പനിക്ക് നിലവില്‍ ഏകദേശം 2.5 ലക്ഷം യൂണിറ്റുകളുടെ ഓര്‍ഡറാണ് ശേഷിക്കുന്നത്. വിപണിയില്‍ ഡിമാന്‍ഡ് ഉയര്‍ന്ന നിലയില്‍ തുടരുന്നുവെന്നും നവംബറില്‍ അതിന്റെ ഉത്പാദനം സാധാരണ നിലയേക്കാള്‍ 80 ശതമാനത്തിലധികം ആയിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണങ്ങളുടെയും ബുക്കിംഗുകളുടെയും കാര്യത്തില്‍ ഡിമാന്‍ഡ് വളരെ ശക്തമായി തുടരുന്നുവെന്ന് ബുക്കിംഗുകള്‍ കാണിക്കുന്നു. എന്നാല്‍ ഇപ്പോള്‍ വാഹനങ്ങളുടെ ലഭ്യത ഒരു വലിയ പ്രശ്‌നമാണ്, കാത്തിരിപ്പ് കാലയളവ് വര്‍ദ്ധിച്ചു,' മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്‌ഐഎല്‍) സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്) ) ശശാങ്ക് ശ്രീവാസ്തവ പറയുന്നു. 'അതിനാല്‍ ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് കാലയളവ് ഡിമാന്‍ഡ് പാറ്റേണിനെ ബാധിക്കുമെന്നും അത് പ്രതികൂലമായി ബാധിക്കുമെന്നും ഞങ്ങള്‍ ഭയപ്പെടുന്നു.' അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ആഭ്യന്തര പാസഞ്ചര്‍ വാഹന വിപണിയില്‍ മോഡലുകളും വേരിയന്റുകളും അനുസരിച്ച് കാത്തിരിപ്പ് കാലാവധി ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെയാകാമെന്നും എന്നിരുന്നാലും, കമ്പനി ഉപഭോക്താക്കളുമായി നിരന്തരം ആശയവിനിമയം നടത്തുന്നതിനാല്‍ ബുക്കിംഗ് റദ്ദാക്കലുകള്‍ ഉണ്ടായിട്ടില്ലെന്നും ശ്രീവാസ്തവ പറഞ്ഞു. അര്‍ദ്ധചാലക ദൗര്‍ലഭ്യം മൂലമുള്ള വിതരണ തടസം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ശ്രീവാസ്തവ പറയുന്നു.

Author

Related Articles