News

പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞുവെന്ന് ധനമന്ത്രാലയം; കിട്ടാക്കടം 7.90 ലക്ഷമായി ചുരുങ്ങി

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ  ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞതായി റിപ്പോര്‍ട്ട്. ധനമന്ത്രി നിര്‍മ്മാല സീതാരാമനാണ് കിട്ടാക്കടവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. പൊതുമേഖലാ ബാങ്കുകളുടെ ആകെ കിട്ടാക്കടം 8.65 ലക്ഷം കോടി രൂപയില്‍ നിന്ന്  7.90 ലക്ഷം കോടി രൂപയായി ചുരുങ്ങിയെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കിട്ടാക്കടം കുറഞ്ഞത് ബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയതിന്റെ ഫലമായാണെന്നാണ് ധനമന്ത്രാലയം പറയുന്നത്. എന്നാല്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഇതുവരെ നടപ്പുവര്‍ഷം ഭീമമായ തുക തിരിച്ചുപിടിടിച്ചിട്ടുണ്ടെന്നാണ് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 1,71,676 കോടി രൂപയോളമാണ് ബാങ്കുകള്‍ ഇതുവരെ തിരിച്ചുപിടിച്ചിട്ടുള്ളത്. 

അതേസമയം വായ്പാ ഇടപടുകളെ നിരീക്ഷണ നിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. 250 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പാ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കിങ് മേഖലയില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തും. ഇതിലൂടെ തട്ടിപ്പുകള്‍ കുറക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ബാങ്കിങ് മേഖല ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമായ ഇടപെടല്‍ നടത്തിയേക്കുമെന്നാണ് വിവരം. ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിന്  കേന്ദ്രസര്‍ക്കാര്‍ ശക്തമായി നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.  

ഇതിന്റെ ഭാഗമായാണ് രാജ്യത്തെ 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് ശക്തിപ്പെടുത്താന്‍ ധനമന്ത്രാലയം തീരുമാനിച്ചിട്ടിട്ടുള്ളത്. 10  ബാങ്കുകളുടെ ലയനത്തോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും. 2017 ല്‍ രാജ്യത്താകെ 27 പൊതുമേഖലാ ബാങ്കുകളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലയനം പൂര്‍ണമായും യാഥാര്‍ത്ഥ്യമാകുന്നതോടെ കടക്കെണിയിലായ ബാങ്കുകള്‍ക്ക് ആശ്വാസവും ലഭിക്കും.

News Desk
Author

Related Articles