News

ചൈനയ്ക്ക് വീണ്ടും തിരിച്ചടി; പബ്ജി ഉള്‍പ്പെടെ 118 ആപ്പുകള്‍ നിരോധിച്ചു

യുവാക്കളുടെ ഹരമായ പബ്ജി ആപ്പ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇതടക്കം 118 ചൈനീസ് ആപ്പുകളാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. ലഡാക്കിലുണ്ടായ ചൈനീസ് ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ രക്തസാക്ഷികളായതിനെത്തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം. നേരത്തെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

33 മില്യണോളം സജീവ ഉപയോക്താക്കളാണ് പബ്ജിക്ക് ഇന്ത്യയില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് 69എ വകുപ്പ് പ്രകാരമാണ് ഈ മൊബീല്‍ ഗെയിം നിരോധിച്ചത്.

രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സുരക്ഷിതത്വവും കാത്തൂസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പ്രസ്താവനയില്‍ പറയുന്നു. ചില ആപ്പുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

Author

Related Articles