News

മോദി ഭരണത്തില്‍ തട്ടിപ്പുകള്‍ പെരുകുന്നു; ബാങ്കിങ് മേഖലയിലും വന്‍ കൊള്ള; ഒമ്പത് മാസംകൊണ്ട് രാജ്യത്തെ പൊതുമേഖലാ ബാങ്കില്‍ നടന്ന തട്ടിപ്പ് 1.17 ലക്ഷം കോടി രൂപയുടെ

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ തട്ടിപ്പുകളുടെ എണ്ണം കുറയുമെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍ രാജ്യത്തെ എല്ലായിടത്തും  തട്ടിപ്പുകള്‍ പെരുകുന്ന അവസ്ഥയാണ് രൂപപ്പെട്ടിട്ടുള്ളത്. തട്ടിപ്പുകളുടെ എണ്ണം ജിഎസ്ടിയിലും ബാങ്കങ് മേഖലയിലും പെരുകി,  രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ തട്ടിപ്പിന്റെ വേദിയാകുന്നു. 2019 ഏപ്രില്‍- ഡസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ ആകെ 1.17 ലക്ഷം കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ ആണ് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നത്. വിവരവകാശ പ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ഗൗര്‍ നല്‍കിയ ചോദ്യങ്ങള്‍ക്കാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ കണക്കുകള്‍ സഹിതം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

രാജ്യത്തെ 18 പൊതുമേഖലാ ബാങ്കില്‍ ഏപ്രില്‍ മുതല്‍ ഡിസര്‍ വരെയുള്ള കാലയളവില്‍ ആകെ 8926 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ ഏറ്റവും പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ മാത്രം  4,769 തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏകേദേശം  30,300 കോടി രൂപയുടെ തട്ടിപ്പാണ് ഒമ്പത് മാസംകൊണ്ട് ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  

1,17,463.73 കോടി രൂപയോളം ആകെ തട്ടിയെുത്തതില്‍  26 ശതമാനം വരും എസ്ബിഐയുടേതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  പഞ്ചാബ് നാഷണല്‍ ബാങ്കില്‍  നടന്ന തട്ടിപ്പ് കേസുകളുടെ എണ്ണമാകട്ടെ 294 എണ്ണമാണ്. 14,928.62  കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നത്. എന്നാല്‍ അലഹബാദ് ബാങ്കില്‍ ആകെ നടന്ന തട്ടിപ്പ് കേസുകളുടെ എണ്ണം  860 ആണ്.  ഏകദേശം  6,781.57 കോടി രൂപയോളമാണ് തട്ടിപ്പുകാര്‍  തട്ടിയെടുത്തത്. 

അതേസമയം അലഹബാദ് ബാങ്കില്‍  ആകെ നടന്ന തട്ടിപ്പുകളുടെ എണ്ണം  161 എണ്ണം ആണ്. ഏകദേശം 6,626.12 കോടി രൂപയോളമാണ് തട്ടിപ്പുകള്‍ നടന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡയിലും തട്ടിപ്പുകള്‍ പെരുകിയിട്ടുണ്ട്.  ബാങ്ക് ഓഫ് ബറോഡയില്‍   5,604.55  കോടി രൂപയുടെ തട്ടിപ്പാണ് ആകെ നടന്നത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 151 കേസുകളില്‍ നിന്ന് 5,556.64 കോടിയുടെ തട്ടിപ്പും ഓറിയന്റല്‍ ബാങ്കില്‍ 282 കേസുകളില്‍ നിന്ന് 4,899.27 കോടിയുടെ തട്ടിപ്പും നടന്നു.

കാനറ ബാങ്ക്, യൂകോ ബാങ്ക്, സിന്റിക്കേറ്റ് ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്ര ബാങ്ക്, യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് എന്നിവിടങ്ങളിലായി ആകെ 1,867 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 31,600.76 കോടി യാണ് തട്ടിപ്പുകാര്‍ തട്ടിയെടുത്തതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

Author

Related Articles