പഞ്ചാബിലെ പരുത്തി കര്‍ഷകര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍; 101 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു
ഹോളി പ്രമാണിച്ച് പഞ്ചാബിലെ പരുത്തി കര്‍ഷകര്‍ക്ക് ആശ്വാസവുമായി ആം ആദ്മി സര്‍ക്കാര്‍. പിങ്ക് ബോള്‍വേം മൂലം പരുത്തിക്കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി 101 കോടി രൂപ അനുവദിച്ചു. കര്‍ഷകര്‍ക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്നും ഈ നഷ്ടപരിഹാരം ഏറെ നാളത്തെ കാത്തിരിപ്പാണെന്നും പാര്‍ട്ടി അറിയിച്ചു. പഞ്ചാബിലെ എഎപിയുടെ ഔദ്യോഗിക ട്വീറ്റിലാണ് നഷ്ടപരിഹാരം സംബന്ധിച്ച പ്രഖ്യാപനം പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം പിങ്ക് ബോള്‍വേമിന്റെ ആക്രമണത്തില്‍ നശിച്ച പരുത്തിക്കൃഷിക്ക് നഷ്ടപരിഹാരം നല്കുന്നതില് കാലതാമസം നേരിട്ടതിനാല്‍, ബികെയു (ഏക്ത ഉഗ്രഹന്‍) യുടെ ബാനറിന് കീഴിലുള്ള ധാരാളം കര്‍ഷകര്‍ മാന്‍സ ജില്ലാ ഭരണ സമുച്ചയത്തില്‍ പ്രതിഷേധിച്ചിരുന്നു. പിങ്ക് ബോള്‍വേം ബാധിച്ച് നശിച്ച കൃഷിക്ക് സര്‍ക്കാര്‍ 1,01,39,45,087 രൂപ നഷ്ടപരിഹാരം അനുവദിച്ചു. എല്ലാ സാഹചര്യങ്ങളിലും എല്ലാ വാഗ്ദാനങ്ങളും ഉറപ്പുകളും നിറവേറ്റുമെന്ന് എഎപി എംഎല്‍എ കുല്‍താര്‍ സിംഗ് സാന്ധവന്‍ ട്വീറ്റ് ചെയ്തു.
നേരത്തെ, മാര്‍ച്ച് 23 ന് ഷഹീദ് ദിവസില്‍ സംസ്ഥാനത്ത് അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈന്‍ ആരംഭിക്കുമെന്നും അഴിമതിക്കെതിരെ ജനങ്ങള്‍ക്ക് വാട്സ്ആപ്പ് വഴി പരാതി നല്‍കാമെന്നും പുതിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ സമാപിച്ച പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പില്‍ 92 സീറ്റുകള്‍ നേടി ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍