സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് വെട്ടിച്ചുരുക്കി പഞ്ചാബ് നാഷണല്‍ ബാങ്ക്
സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക് വെട്ടിച്ചുരുക്കി പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി). പ്രതിവര്‍ഷം 10 ലക്ഷം രൂപയില്‍ താഴെ ബാലന്‍സുള്ള അക്കൗണ്ടുകളുടെ പലിശ നിരക്ക് 2.75 ശതമാനമായി കുറച്ചു. 10 ലക്ഷം രൂപയ്ക്ക് മുകളിലും 500 കോടിയില്‍ താഴെയുമായ നിക്ഷേപങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക് 2.80 ശതമാനം വരെ ബാങ്ക് കുറച്ചിട്ടുണ്ട്. 500 കോടി രൂപയും അതില്‍ കൂടുതലും ബാലന്‍സ് ഉള്ള സേവിംഗ്സ് ഫണ്ട് അക്കൗണ്ടിന് ഇപ്പോള്‍ 3.25 ശതമാനം പലിശ ലഭിക്കും.
പുതുക്കിയ ആഭ്യന്തര, എന്‍ആര്‍ഐ സേവിംഗ്സ് അക്കൗണ്ട് പലിശ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് ബാധകമായിരിക്കും. 2022 ഫെബ്രുവരി 03 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പിഎന്‍ബി സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചിരുന്നു. കൂടാതെ 10 ലക്ഷം രൂപയില്‍ താഴെയുള്ള അക്കൗണ്ടുകള്‍ക്ക് 2.80 ശതമാനം, 10 ലക്ഷം രൂപ മുതല്‍ 500 കോടി രൂപയില്‍ താഴെയുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 2.85 ശതമാനം എന്നിങ്ങനെയായിരുന്നു പലിശ നിരക്ക്.
അതേസമയം, ഈ വര്‍ഷം ഫെബ്രുവരിയില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) പലിശ നിരക്ക് 25 മുതല്‍ 30 ബേസിസ് പോയിന്റുകള്‍ വരെ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പിഎന്‍ബി മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എസ്എസ് മല്ലികാര്‍ജുന റാവു പറഞ്ഞു. ഒരു വെര്‍ച്വല്‍ പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, പിഎന്‍ബിയുടെ പലിശ നിരക്ക് ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന് റാവു ചൂണ്ടിക്കാട്ടി. പിഎന്‍ബിയുടെ ഭവനവായ്പയുടെ പലിശ നിരക്ക് 6.5 മുതല്‍ 7 ശതമാനം വരെയാണ്.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പിഎന്‍ബിയുടെ അറ്റാദായം 123 ശതമാനം വര്‍ധിച്ച് 1,127 കോടി രൂപയായി. ഈ പാദത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കിന്റെ മൊത്തം വരുമാനം 22,026 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ 23,042 കോടി രൂപയായിരുന്നു ഇത്. എന്നാല്‍ ത്രൈമാസ അടിസ്ഥാനത്തില്‍ ബാങ്കിന്റെ വരുമാനത്തില്‍ 3.76 ശതമാനം വര്‍ധനയുണ്ടായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍