ഏറ്റവും വലിയ മള്‍ട്ടിപ്ലെക്സ് ശൃംഖല ഒരുക്കാന്‍ പിവിആറും ഐനോക്സ് ലെഷറും ഒന്നിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്സ് ശൃംഖല ഒരുക്കാന്‍ പ്രമുഖ കമ്പനികളായ പിവിആറും ഐനോക്സ് ലെഷറും ഒന്നിക്കുന്നു. പിവിആര്‍ ഐനോക്സ് ലിമിറ്റഡ് എന്ന പേരില്‍ പുതിയ കമ്പനിക്ക് തുടക്കമിടുന്നതിന് ലയനത്തിന് ഇരുകമ്പനികളുടെയും ബോര്‍ഡുകള്‍ അംഗീകാരം നല്കി. ഇതോടെ രാജ്യത്ത് 1500ലധികം മള്‍ട്ടിപ്ലെക്സ് സ്ക്രീനുകള്‍ ഉള്ള സ്ഥാപനമായി ഇതുമാറും.
നിലവിലുള്ള സ്ക്രീനുകളുടെ ബ്രാന്‍ഡ് നെയിം മാറില്ല. ലയനത്തിന് ശേഷം തുടങ്ങുന്ന പുതിയ മള്‍ട്ടിപ്ലെക്സുകള്‍ പിവിആര്‍ ഐനോക്സ് എന്ന പേരിലാകും അറിയപ്പെടുക. ലയനത്തിന് ശേഷം വരുന്ന പുതിയ കമ്പനിയില്‍ ഐനോക്സ് സ്ഥാപന ഉടമകള്‍ക്ക് 16.66 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാകും. പിവിആറിന്റെ സ്ഥാപകര്‍ക്ക് 10.62 ശതമാനമായിരിക്കും ഓഹരിപങ്കാളിത്തം. നിലവില്‍ 72 നഗരങ്ങളിലായി 675 സ്ക്രീനുകളാണ് ഐനോക്സ് കൈകാര്യം ചെയ്യുന്നത്. പിവിആറിന് 73 നഗരങ്ങളിലായി 871 സ്ക്രീനുകളുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍