നാലാം പാദത്തില്‍ അറ്റനഷ്ടം 105.49 കോടി രൂപയായി കുറച്ച് പിവിആര്‍
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ മള്‍ട്ടിപ്ലക്സ് കമ്പനിയായ പിവിആറിന്റെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 105.49 കോടി രൂപയായി കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തില്‍ 289.21 കോടി രൂപയായിരുന്നു നഷ്ടം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ 181.46 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഏകദേശം മൂന്നിരട്ടി വര്‍ധിച്ച് 537.14 കോടി രൂപയായി.
കമ്പനിയുടെ മൊത്തം ചെലവ് നാലാം പാദത്തില്‍ 43.91 ശതമാനം വര്‍ധിച്ച് 731.17 കോടി രൂപയായിരുന്നു. തൊട്ട് മുന്‍ വര്‍ഷം ഇത് 508.07 കോടി രൂപയായിരുന്നു. നഷ്ടങ്ങള്‍ വേഗത്തില്‍ നികത്താന്‍ തിയേറ്റര്‍ ബിസിനസ്സിലൂടെ സാധിച്ചതായി കമ്പനി അറിയിച്ചു. കോവിഡന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ വന്നതോടെ പല റിലീസുകളും മാറ്റി വച്ചത് നഷ്ടത്തിനിടയാക്കിയെങ്കിലും, നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത് ഫെബ്രുവരി മുതല്‍ റിലീസിനു വഴിയൊരുക്കിയിരുന്നു.
കഴിഞ്ഞ 35 ദിവസത്തെ ബുക്കിംഗ് മാര്‍ച്ചില്‍ 90 ലക്ഷം കടന്നു. ഇതുമായി ബന്ധപ്പെട്ട എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ എടിപി (ശരാശരി ടിക്കറ്റ് വില) 242 രൂപയും, ഭക്ഷണ പാനീയങ്ങള്‍ക്കായി 122 രൂപയുടെ എസ്പിഎച്ചും (ഓരോരുത്തര്‍ക്കും ചെലവഴിക്കുന്നത്) മാര്‍ച്ചില്‍ 20 ശതമാനത്തിലധികം മാര്‍ജിന്‍ നേടാന്‍ സഹായിച്ചതായി കമ്പനി വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍