കോവിഡിൽ തളരാതെ റിയല്‍ എസ്റ്റേറ്റ്; അബുദാബിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ 22 ശതമാനം വര്‍ധന; നടന്നത് 19.2 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകള്‍
അബുദാബി: ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ അബുദാബിയില്‍ നടന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ 22 ശതമാനം വര്‍ധന. കോവിഡ്-19 മൂലമുള്ള അസാധാരണ സാഹചര്യങ്ങള്‍ക്കിടെയും ആകെ 19.2 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകള്‍ എമിറേറ്റില്‍ നടന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏതാണ്ട് 7,600 ഭൂമി, റിയല്‍ എസേറ്റ് ഇടപാടുകളാണ് മാര്‍ച്ച് വരെയുള്ള മൂന്ന് മാസ കാലയളവില്‍ അബുദാബിയില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 15.8 ബില്യണ്‍ ദിര്‍ഹത്തിന്റെ 5,085 ഇടപാടുകള്‍ മാത്രമാണ് ഇവിടെ നടന്നിരുന്നതെന്ന് അബുദാബി മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് (ഡിഎംടി) വ്യക്തമാക്കി. കോവിഡ്-19 വ്യാപനം മൂലമുള്ള അസാധാരണ സ്ഥിതിവിശേഷം ആഗോള സാമ്പത്തിക മേഖലയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഈ നേട്ടമെന്ന് ഡിഎംടി പറഞ്ഞു.
ആകെ ഇടപാടുകളില്‍ 3,613 ഇടപാടുകള്‍ 8.7 ബില്യണ്‍ ദിര്‍ഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും 3,943 ഇടപാടുകള്‍ 10.5 ബില്യണ്‍ ദിര്‍ഹത്തിന്റെ പണയ ഇടപാടുകളുമാണ്. ഭൂമി, കെട്ടിട വിഭാഗങ്ങളിലായി നടന്ന ആകെ റിയല്‍ എസ്റ്റേറ്റ് വില്പ്പനകളില് 56 ശതമാനം 4.9 ബില്യണ്‍ ദിര്‍ഹത്തിന്റെ 1,22 ഭൂമി ഇടപാടുകള്‍ ആയിരുന്നു. ബാക്കി 44 ശതമാനം (3.8 ബില്യണ്‍ ദിര്‍ഹത്തിന്റെ 2,389 ഇടപാടുകള്‍) കെട്ടിട വില്‍പ്പനകളും.
സാമ്പത്തിക വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആകര്‍ഷകമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി അബുദാബി നേതൃത്വം പ്രഖ്യാപിച്ച പദ്ധതികളും അബുദാബി വിഷന്‍ 2030, അബുദാബി സര്‍ക്കാരിന്റെ ഗദന്‍ 21, അടുത്തിടെ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പദ്ധതികള്‍ എന്നിവയുമാണ് എമിറേറ്റിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ വര്‍ധനയ്ക്ക് പിന്നിലെന്ന് ഡിഎംടിയിലെ റിയല്‍ എസ്റ്റേറ്റ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അദീബ് അല്‍ അഫീഫി പറഞ്ഞു. കോവിഡ്-19ന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഉത്തേജന നടപടികള്‍ രണ്ട് ശതമാനം സെയില്‍, പര്‍ച്ചേസ് ഫീസ്, 2 ശതമാനം ഓഫ് പ്ലാന്‍ സെയില്‍ ഫീസ്, ഭൂമി കൈമാറ്റം, പണയ ഇടപാടിനുള്ള രജിസ്ട്രേഷന് ഫീസ്, പണയ ഉരുപ്പടിയുടെ കൈമാറ്റം, പണയ കരാര്‍ ഭേദഗതി എന്നിവയക്കുള്ള ഫീസുകള്‍ അടക്കം 34ഓളം റിയല്‍ എസ്റ്റേറ്റ് അനുബന്ധ ഇടപാടുകള്‍ക്കുള്ള ഫീസ് ഈ വര്‍ഷം അവസാനം വരെ ഒഴിവാക്കിയിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍