News

ബൈജൂസ് ആപ്പ് 150 മില്യണ്‍ ഡോളര്‍ നിക്ഷേപ സമാഹരണം നടത്തി

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈജൂസ് ആപ്പ് 150 മില്യണ്‍ ഡോളര്‍ നിക്ഷേപ സമാഹരണം നടത്തിയതായി റിപ്പോര്‍ട്ട്. ബൈജൂസ് ആപ്പിന്റെ പ്രവര്‍ത്തനം അന്താരാഷ്ട്ര തലത്തിലേക്ക് കൂടുതല്‍ വികസിപ്പിക്കക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ തുക നിക്ഷേപത്തിലൂടെ സമാഹരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഖത്തറിന്റെ പ്രധാനപ്പെട്ട നിക്ഷേപ കമ്പനിയായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയാണ് (QIA) നിക്ഷേപത്തിന്റെ നേതൃ നിരയിലുള്ളത്. ജിസിസി രാഷ്ട്രങ്ങളിലും, അന്താരാഷ്ട്ര മേഖലയിലും ബൈജൂസ് ആപ്പിന്റെ പ്രവര്‍ത്തനം പുതിയ നിക്ഷേപ മാര്‍ഗത്തിലൂടെ ശക്തിപ്പെടുത്താന്‍ സാധിക്കും. 

വിവിധ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളുടെ പിന്തുണയോടെ ബൈജൂസ് എഡ്യുടെക് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയേക്കും. ഇന്ത്യയിലെ പ്രമുെഖ എഡ്യുടെകായ ബൈജൂസ് ആപ്പിന് ആഗോള തലത്തിലെ നിക്ഷേപ കമ്പനികളിുടെ ശക്തമായ പിന്തുണയാണ് ഇതിനകം നേടാന്‍ സാധ്യാമായിട്ടുള്ളത്. വരുമാനത്തിലിും, ലാഭത്തിലും വന്‍ നേട്ടമാണ് ബൈജൂസ് ആപ്പ് ഇതിനകം നേടിയട്ടുള്ളത്. 1430 കോടി രൂപയോളം വരുമാന നേട്ടമാണ്  ബൈജൂസ് ആപ്പ് ഇതിനകം സ്വന്തമാക്കിയിട്ടുള്ളത്. 

 

Author

Related Articles