കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് വീണ്ടും ഖത്തറിന്റെ സഹായം
ദോഹ: കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് വീണ്ടും ഖത്തറിന്റെ സഹായം. 40 മെട്രിക് ടണ്‍ ഓക്സിജന്‍ കൂടി ഖത്തറില്‍ നിന്ന് അയച്ചു. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് തര്‍കാഷ് കപ്പലിലാണ് ഓക്സിജന്‍ കയറ്റി അയച്ചത്. രണ്ട് ക്രയോജനിക് ടാങ്കറുകളിലായാണ് ഓക്സിജന്‍ നിറച്ചത്.
കഴിഞ്ഞ ദിവസം കപ്പല്‍ ദോഹയില്‍ നിന്ന് പുറപ്പെട്ടതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു. ഇതോടെ ആകെ 160 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജനാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് അയച്ചിട്ടുള്ളത്. ഇന്ത്യയ്ക്കായി ഓക്സിജന്‍ എത്തിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നേരത്തെ ഉത്തരവിട്ടിരുന്നു. ഇന്ത്യയിലേക്ക് ഓക്സിജന്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍