News

മെഡിക്ക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വില്‍ക്കാനൊരുങ്ങുന്നു

കല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ മെഡിക്ക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. 500-600 കോടി രൂപയോളം വില്‍പ്പനയിലൂടെ സമാഹരിക്കാനാണ് പദ്ധതി. ഏഷ്യയിലെ ഏറ്റവും വലിയ ഓഹരി നിക്ഷേപ സ്ഥാപനമായ ക്വാഡിറിയും, യൂറോപ്യന്‍ ഓഹരി നിക്ഷേപ സ്ഥാപനയമായ ഡിഇജിയും ചേര്‍ന്നാണ് ആശുപത്രി വില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങളും, 400 കിടക്കകളുമാണ് ആസുപത്രിക്കകത്ത് ഉള്ളത്. 

ആശുപത്രിയുടെ ഓഹരിയില്‍ ഭൂരിഭാഗവും കണ്‍സോര്‍ഷ്യത്തിന് അവകാശപ്പെട്ടതാണ്. നിലവില്‍ ആശുപത്രിയുടെ 67 ശതമാനമാണ്  ഇവര്‍ക്ക് അവകാശപ്പെട്ടിട്ടുള്ളത്. ആശുപത്രിയുമായുള്ള ഇടപാടുകള്‍ വേഗത്തിലാക്കാനുള്ള തീരുമാനം. നിരവധി ആശുപത്രികളാണ് മെഡിക്കയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. സൂപ്പര്‍ സ്‌പെഷാലിറ്റി സൗകര്യങ്ങളാണ് ആശുപത്രിയുള്ളത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ആശുപത്രി അധികൃതര്‍ ഇപ്പോ്ള്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. ഓരു മാസത്തിനുള്ളില്‍ ഓഹരി നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് കമ്പനി അധികൃതര്‍ ലക്ഷ്യമിടുന്നത്. ക്രൂഡിയ അടക്കമുള്ളവര്‍ക്ക് 160 കോടി രൂപയുടെ നിക്ഷേപമാണ് മെഡിക്കയില്‍ നടത്തിയിട്ടുള്ളത്.  റാഞ്ച്ി, സിലിഗുരി, രംഗപാണി(പശ്ചിമംഗാള്‍), പട്‌ന, കലിംനഗര്‍(ഒഡീഷ) എന്നിവടങ്ങളിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. 

 

Author

Related Articles