News

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഓഹരി സ്വന്തമാക്കി രാധാകിഷന്‍ ദമാനി; ഓഹരി വിലയില്‍ 16 ശതമാനം വര്‍ധന

രാജ്യത്തെ പ്രമുഖ ഓഹരി നിക്ഷേപകന്‍ രാധാകിഷന്‍ ദമാനി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ 0.53 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതോടെ ഓഹരി വിലയില്‍ മുന്നേറ്റം. ഇന്നലെയാണ് ദമാനി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ 6,94,646 ഓഹരികള്‍ വാങ്ങിയത്. ഇതേ തുടര്‍ന്ന് രണ്ടു ദിവസം കൊണ്ട് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി വിലയില്‍ 16 ശതമാനത്തോളം വര്‍ധനയാണുണ്ടായിരിക്കുന്നത്.

കപ്പലുകളുടെ നിര്‍മാണം, അറ്റകുറ്റ പണികള്‍ എന്നീ മേഖലയിലെ രാജ്യത്തെ പ്രമുഖ പൊതുമേഖലാ കമ്പനിയാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. കഴിഞ്ഞ മൂന്ന് വ്യാപാരദിവസങ്ങള്‍ക്കിടെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി വില 18 ശതമാനത്തോളമാണ് വര്‍ധിച്ചിരിക്കുന്നത്.

Author

Related Articles