News

കൊറോണയെ ഒതുക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്, അതാണ് ആഘാതത്തിനുള്ള സാമ്പത്തിക ടോണിക്: മുന്‍ ആര്‍ബിഐ തലവന്‍ രഘുറാം രാജന്‍

മുംബൈ: കൊറോണ വൈറസ് ആഘാതത്തിനെതിരായ സാമ്പത്തിക ടോണിക് അതിന്റെ വ്യാപനം ഒതുക്കുകയാണ്. അതിന് ശേഷം മാത്രം അതിന്റെ പ്രചോദനത്തെക്കുറിച്ച് ചിന്തിക്കുക എന്ന് മുന്‍ ആര്‍ബിഐ തലവന്‍ രഘുറാം രാജന്‍ പറഞ്ഞു. വളരെ കുറച്ച് സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് ചെയ്യാനാകും എങ്കിലും കൂടുതല്‍ സര്‍ക്കാരിന് സഹായിക്കാന്‍ കഴിയും. വൈറസ് നിയന്ത്രണത്തിലാണെന്ന് കമ്പനികളെയും ജീവനക്കാരെയും ബോധ്യപ്പെടുത്തുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ വൈറസ് പടരുന്നതിന് ഒരു പരിധിയുണ്ടെന്ന ധാരണ ജനങ്ങള്‍ക്ക് ഉണ്ടാകുന്നുണ്ട്. കാരണം അത് ഏതെങ്കിലും നിയന്ത്രണ നടപടികളാലോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളാലോ പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഉള്ളതുകൊണ്ടാണ് എന്നദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തില്‍ സര്‍ക്കാരുകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം പകര്‍ച്ചവ്യാധിയോട് പോരാടുക എന്നതാണ്. പിന്നീട് അതിന്റെ പ്രചോദനങ്ങളെപ്പറ്റി ആകുലപ്പെടാം എന്നാണ് എനിക്ക് പറയാനുള്ളത് എന്ന് നിലവില്‍ ചിക്കാഗോ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസിലെ പ്രൊഫസറായ രാജന്‍ പറഞ്ഞു.

കൊറോണ വൈറസിന്റെ വ്യാപനം ലോക സമ്പദ്വ്യവസ്ഥയെ അതിന്റെ ഏറ്റവും മോശം പ്രകടനത്തിലേക്ക് നയിക്കുകയാണ്. 2009 ന് ശേഷം ഏറ്റവും മോശപ്പെട്ട ആഗോള വളര്‍ച്ചയായ 2.8 ശതമാനമാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്ന് ബാങ്ക് ഓഫ് അമേരിക്ക കോര്‍പ്പറേഷന്‍ സാമ്പത്തിക വിദഗ്ധര്‍ വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ വിപണികളിലുള്ള അങ്ങേയറ്റത്തെ ആത്മവിശ്വാസത്തില്‍ നിന്ന് കടുത്ത പരിഭ്രാന്തിയിലേക്ക് ഞങ്ങള്‍ നീങ്ങി എന്ന് മുന്‍ അന്താരാഷ്ട്ര നാണയ നിധിയിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന രാജന്‍ പറഞ്ഞു.

ഈ വൈറസ് ബാധ, വിതരണ ശൃംഖലകളെയും വിദേശ ഉല്‍പാദന സൗകര്യങ്ങളെയും കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ കമ്പനികളെ പ്രേരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാണിജ്യപരമായ തകര്‍ച്ചയുടെ പിന്നില്‍വരുന്നവയെക്കുറിച്ച് ഞങ്ങള്‍ പുനര്‍വിചിന്തനം നടത്തുമെന്ന് ഞാന്‍ കരുതുന്നു- രാജന്‍ പറഞ്ഞു. ഒപ്പം ഉല്‍പാദനത്തിലെ ആഗോളവല്‍ക്കരണം വളരെ മോശമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.

Author

Related Articles