രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുറഞ്ഞത് ആഗാള മാന്ദ്യം മൂലമല്ലെന്ന് രഘുറാം രാജന്; ജിഎസ്ടിയും നോട്ട് നിരോധനവും തന്നെ മാന്ദ്യത്തിന്റെ കാരണം; മികച്ച സാമ്പത്തിക പരിഷ്കരണത്തിന്റെ അഭാവമെന്നും വിലയിരുത്തല്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ശക്തമാകുന്നതിന്റെ പ്രധാന കാരണം ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ്-ചൈന വ്യാപാര തര്‍ക്കവുമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും നിരത്തിയവാദം. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങളും, നോട്ട് നിരോധനമടക്കമുള്ള സാമ്പത്തിക പരിഷ്കരണങ്ങളാണെന്നാണ് ഇപ്പോഴും ചിലയിടങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന വിമര്‍ശനം. അതേസമയം ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണം ആഗോള തലത്തില്‍ രൂപപ്പെട്ട മാന്ദ്യം മൂലമാണെന്ന തീര്‍ത്തും ശരിയല്ലെന്നാണ് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ഇപ്പോള്‍ വ്യക്തമാക്കുന്നത്. ആഗോള മാന്ദ്യത്തെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, അതിര്‍ത്തിക്കുള്ളില്‍ നടന്ന സംഘര്‍ഷങ്ങളുമാണ് ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ശക്തിപ്പെടാന്‍ കാരണം. നിക്ഷേപം നടക്കാത്തതിന്റെ പ്രധാന കാരണമാണ് ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ശക്തിപ്പെടാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. നോട്ട് നിരോധനവും, ജിഎസ്ടി പരിഷ്കരണവും നടപ്പിലാക്കിയത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യം രൂപപ്പെടാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് രഘുറാം രാജന് പറയുന്നത്. മികച്ച സാമ്പത്തിക പരിഷ്കരണത്തിന്റെ അഭാവവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ബ്രൗണ്‍ സര്‍വകലാശാല സംഘടിപ്പിച്ച പരിപാടിയിലാണ് രഘുറാം രാജന് വ്യക്തമാത്തിയത്. നിലവിലെ സാഹചര്യത്തില്‍ ആഗോള മാന്ദ്യത്തെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ആഗോള തലത്തില്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യക്ക് നിക്ഷേപത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് രഘുറാം രാജന് വ്യക്തമാക്കി. എന്നാല്‍ സാമ്പത്തിക മാന്ദ്യം ശക്തമായതിനെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. നിക്ഷേപം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടും രാജ്യത്ത് നിക്ഷേപകര്‍ എത്തുന്നില്ലെന്ന ആക്ഷപവും ശക്തമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍