ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍വ സ്ഥിതിയിലേക്ക്; കൊവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കും പുനഃസ്ഥാപിക്കും
ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്താന്‍ ഇന്ത്യന്‍ റെയില്‍വേ. മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്കുള്ള സ്പെഷ്യല്‍ ടാഗ് നിര്‍ത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കൊവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യന്‍ റെയില്‍വേ ഉത്തരവ് ഇറക്കി. ലോക് ഡൗണിന് ഇളവ് വന്നതിന് പിന്നാലെ ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിച്ചപ്പോള്‍ ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ എന്ന ടാഗും പ്രത്യേക നമ്പറും ഒഴിവാക്കും. ട്രെയിനുകളുടെ പേരുകളും നമ്പറുകളും പഴയ പടിയാക്കാന്‍ സോണല്‍ റെയില്‍വേകള്‍ക്ക് റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്കി.
കൊവിഡിനെ തുടര്‍ന്ന് ഈ ട്രെയിനുകളില്‍ ഏര്‍പ്പെടുത്തിയ നിരക്ക് വര്‍ധനയും ഒഴിവാക്കും. ഇതിനായി സോഫ്റ്റ്വെയറിലും ഡാറ്റ ബേസിലും മാറ്റം വരുത്തണമെന്ന് റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്കി. അതേസമയം പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കൂട്ടിയത് പിന്‍വലിക്കുമോ എന്ന കാര്യത്തിലും പാന്‍ട്രി സര്‍വീസ്, സ്ലീപ്പര്‍, എസി കോച്ചുകളില്‍ നല്‍കിയിരുന്ന ബ്ലാങ്കറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ എന്നിവ പഴയ രീതിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് റെയില്‍വേ ഉത്തരവില്‍ പരാമര്‍ശമില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍