ഇന്ത്യന്‍ റെയില്‍വെയും നഷ്ടത്തിലേക്ക് വഴുതി വീഴുമോ? യാത്രായിനത്തിലുള്ള വരുമാനത്തില്‍ കുറവ്; വന്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റെയില്‍വെയും തളര്‍ച്ചയിലേക്കെത്താന്‍ കാരണം എന്താണ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെക്ക് വന്‍ തിരിച്ചടികള്‍ ഉണ്ടാകുന്നുണ്ടോ? വന്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാ കമ്പനിയായ ഇന്ത്യന്‍ റെയില്‍വെയ്ക്ക് പലവിധത്തില്‍ തിരിച്ചടികള്‍ ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ റെയില്‍വെയ്ക്ക് യാത്രായിനത്തിലുള്ള വരുമാനത്തില്‍ 400 കോടി രൂപയോളം കുറഞ്ഞുവെന്നാണ് റെയില്‍വെ വ്യക്തമാക്കുന്നത്. അതേസമയം നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ചരുക്കുസേവന വരുമാനത്തില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ചരക്കുവേസനയിനത്തിലുള്ള വരുമാനം 2,800 കോടി രൂപയായിട്ടുണ്ട്.
എന്നാല്‍ രണ്ടാം പാദത്തില്‍ റെയില്‍വെയ്ക്ക് ചരക്കുസേവനത്തില്‍ 3,901 കോടി രൂപയുടെ കമ്മി നേരിട്ടിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വിവരവകാശ റിപ്പോര്‍ട്ടിലാണ് റെയില്‍വെയുടെ യാത്രായിനത്തിലുള്ള വരുമാനത്തില്‍ കുറവുണ്ടാക്കിയിട്ടുള്ളത്. യാത്രായിനത്തില്‍ റെയില്‍വെയ്ക്ക് ലഭിക്കുന്ന വരുമാനത്തില്‍ 155 കോടി രൂപയോളമാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ചരക്ക് സേവന വിഭാഗത്തില്‍ വരുമാനം കുറഞ്ഞതോടെ റെയില്‍വേ ചില പരിഷ്കരണങ്ങള്‍ നടപ്പിലാക്കിയിരുന്നു. ഇതെല്ലാം ഇരപ്പോള്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. തത്കാല്‍ ടിക്കറ്റിലുള്ള വരുമാനം പോലും റെയില്‍വെയുടെ ലാഭത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നില്ലെന്നാണ് ഈ കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ചരക്ക് സേവനത്തില്‍ വരുമാനം കുറഞ്ഞതോടെ റെയില്‍വെ വിവിധ പരിഷ്കരണങ്ങള്‍ നടപ്പിലാക്കിയിരുന്നു, തിരക്കേറിയ സീസണില്‍ സര്‍ച്ചാര്‍ജ് ഒഴിവാക്കുകയും എസി ചെയര്‍ കാര്‍, എക്സ്പ്രസ് ക്ലാസ് ട്രെയിനുകളില്‍ 25 ശതമാനം കിഴിവ് അനുവദിക്കുകയും ചെയ്തിരുന്നു. മാത്രമല്ല 30 വര്‍ഷം പഴക്കമുള്ള ഡീസല്‍ എഞ്ചിനുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും ഇന്ധന ബില്‍ വെട്ടിക്കുറയ്ക്കുകയും നിരക്ക് വഴിയല്ലാതെയുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കം നടത്തിയിരുന്നു.
മധ്യപ്രദേശിലെ പ്രമുഖ സോഷ്യല്‍ ആക്ടീവിസ്റ്റായ ചന്ദ്രശേഖര്‍ ഗൗര്‍ വിവരവകാശ നിയമപ്രകാരം തേടിയ ചോദ്യങ്ങള്‍ക്കാണ് റെയില്‍വെ മറുപടി നല്‍കിയിട്ടുള്ളത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ റെയില്‍വെയ്ക്ക് യാത്രായിനത്തിലുള്ള വരുമാനത്തില്‍ 13,398.92 കോടി രൂപയോളം ഉണ്ടായിട്ടുള്ളത്. അതേസമയം ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ അതായത് രണ്ടാം പാദത്തില്‍ 13,243.81 കോടി രൂപയോളം കുറവുണ്ടായെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ റെയില്‍വെയുടെ ആകെ വരുമാനത്തില്‍ 12844.37 കോടി രൂപയോളം കുറവുണ്ടായെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍