News

ഐആര്‍സിടിസി ഓഹരികള്‍ ഇടിവിന് ശേഷം മുന്നേറി; കാരണം റെയില്‍വേയുടെ ഈ തീരുമാനം

ന്യൂഡല്‍ഹി: ഐആര്‍സിടിസിയുടെ 50 ശതമാനം കണ്‍വീനിയസ് ഫീസ് പങ്കുവെക്കണമെന്ന റെയില്‍വേ മന്ത്രാലയത്തിന്റെ ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെ കമ്പനി ഓഹരികളില്‍ നേരിയ മുന്നേറ്റം. 25 ശതാനത്തോളം ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഐആര്‍സിടിസി ഓഹരികള്‍ തിരിച്ചു കയറിയത്.

1278.60 രൂപയില്‍ നിന്നും ഐആര്‍സിടിസി ഓഹരികള്‍ 650.10 രൂപ വരെ താഴ്ന്ന ശേഷം പിന്നീട് 853.50 രൂപയിലേക്ക് തിരിച്ചു കയറി. ഐആര്‍സിടിസിയുടെ കണ്‍വീനിയന്‍സ് ഫീസ് പങ്കുവെക്കാനുള്ള തീരുമാനത്തില്‍ നിന്ന് റെയില്‍വേ മന്ത്രാലയം പിന്‍മാറിയെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് അറിയിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ നില മെച്ചപ്പെട്ടത്.

റെയില്‍വേയില്‍ ഭക്ഷണവിതരണത്തിന്‍േറയും ടിക്കറ്റ് ബുക്കിങ്ങിന്‍േറയും കുത്തക ഐആര്‍സിടിസിക്കാണ്. കഴിഞ്ഞ ദിവസം ഐആര്‍സിടിസി ഓഹരികള്‍ക്ക് 20 ശതമാനം നേട്ടമുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം പുറത്ത് വന്നതോടെ കമ്പനി ഓഹരികള്‍ കൂപ്പുകുത്തുകയായിരുന്നു.

Author

Related Articles