വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു; 40 നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ 10 സര്‍വീസുകള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ. ആഗസ്റ്റ് 15 ഓടെ രാജ്യത്ത് 10 വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കാനാണ് ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നത്. ആഗസ്റ്റില്‍ ഫ്ലാഗ് ഓഫ് ചെയ്യുന്ന ഈ ട്രെയിനുകള്‍ ഇന്ത്യയിലെ 40 നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. നിലവില്‍ സര്‍വീസ് നടത്തിവരുന്ന വന്ദേഭാരത് ട്രെയിനുകള്‍ ഡല്‍ഹിയില്‍ നിന്ന് വരാണസിയിലേക്കും ഡല്‍ഹിയില്‍ നിന്ന് കത്രയിലേക്കും സര്‍വീസ് നടത്തും. പുതിയതായി നിയമിക്കപ്പെട്ട റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വന്ദേഭാരതിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്യുകയും പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ റെയില്‍വേ സര്‍വീസുകളില്‍ പദ്ധതി നവീകരിക്കണമെന്നും കൂടാതെ പദ്ധതികളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു എഞ്ചിനീയറിംഗ് സ്ഥാപനമായ മേധയുമായാണ് ട്രെയിന്‍ നിര്‍മാണത്തിനുള്ള കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. ജനുവരിയില്‍ റെയില്‍വേ 2,211 കോടിയുടെ കരാറാണ് കമ്പനിയുമായി ഒപ്പുവെച്ചിട്ടുള്ളത്. മറ്റ് ട്രെയിനുകളുടെ നിര്‍മാണവുമായി മുന്നേറുന്നതിന് മുമ്പായി ആദ്യത്തെ പ്രോട്ടോടൈപ്പ് ട്രെയിനിന് യാത്രക്കാരുമായി ഒരു ലക്ഷം കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കാന്‍ കഴിയണമെന്ന് മന്ത്രാലയം കരാറില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ട്രെയിനുകള്‍ വാണിജ്യപരമായി ട്രാക്കുകളില്‍ എത്താന്‍ മാസങ്ങളെടുക്കും. നേരത്തെ, ആദ്യത്തെ പ്രോട്ടോടൈപ്പ് ട്രെയിനുകള്‍ 2022 ഡിസംബര്‍ അല്ലെങ്കില്‍ 2023 ന്റെ തുടക്കത്തില്‍ ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, നവീകരിച്ച ട്രെയിനില്‍ ഓട്ടോമാറ്റിക് വാതിലുകള്‍, എയര്‍ലൈന്‍ പോലുള്ള ഇരിപ്പിടങ്ങള്‍, യാത്രക്കാരുടെ സുരക്ഷതത്വത്തിനായി മറ്റ് സവിശേഷതകള്‍ എന്നിവ ഉണ്ടായിരിക്കും. നിലവില്‍ ഇന്ത്യയില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. ഒന്ന് ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്കും മറ്റൊന്ന് ഡല്‍ഹിയില്‍ നിന്ന് കത്രയിലേക്കും. 2019 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍