ഇന്ത്യന്‍ റെയില്‍വെയില്‍ സ്വകാര്യവത്ക്കരണം ശക്താമാക്കാന്‍ കേന്ദ്രം; പദ്ധതി പൂര്‍ണമായും 2024ഓടെ നടപ്പിലാക്കും; റെയില്‍വെയിലുണ്ടായ നഷ്ടം കാര്യമാക്കിയെടുക്കാതെ സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെയില്‍ പൂര്‍ണമായും വൈദ്യുതി വത്ക്കരണം നടപ്പിലാക്കാനുള്ള നീക്കത്തിലാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയാല്‍ തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. 2024 ഓടെ ഇന്ത്യന്‍ റെയില്‍വെയില്‍ പൂര്‍ണമായും വൈദ്യുതി വത്ക്കരിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ കേന്ദ്രമെന്നാണ് പിയൂഷ് ഗോയാല്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതിവത്ക്കരണ പദ്ധതിയായി റെയില്‍വെ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.'റെയ്ല് ശൃംഖലയെ അതിവേഗം വൈദ്യുതവല്ക്കരിക്കുന്നതിലേക്ക് സര്‍ക്കാര്‍ പ്രവേശിച്ചുവെന്നും അ്ദ്ദേഹം വ്യക്തമാക്കി.
ഇതോടെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറക്കാന്‍ സാധിക്കും. മാത്രമല്ല കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഇന്ത്യന്‍ റെയില്‍വെയ്ക്ക് സാധ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ റെയ്ല്‍വേ ശ്രദ്ധചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതിവത്ക്കരണത്തിലേക്ക് ഇന്ത്യന്‍ റെയില്‍വെ നീങ്ങുന്നതോടെ രാജ്യത്ത് ശക്തമായ മുന്നേറ്റം നടപ്പിലാക്കാന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബൊല്‍സനാരോ പങ്കെടുത്ത ഒരുപപരിപാടിയിലാണ് പിയൂഷ് ഗോയാല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ഇന്ത്യന്‍ റെയില്‍വെയുടെ വരുമാനത്തിലടക്കം ഇപ്പോള്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ റെയില്‍വെയ്ക്ക് യാത്രായിനത്തിലുള്ള വരുമാനത്തില്‍ 400 കോടി രൂപയോളം കുറഞ്ഞുവെന്നാണ് റെയില്‍വെ വ്യക്തമാക്കുന്നത്. അതേസമയം നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ചരുക്കുസേവന വരുമാനത്തില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ചരക്കുവേസനയിനത്തിലുള്ള വരുമാനം 2,800 കോടി രൂപയായിട്ടുണ്ട്.
എന്നാല്‍ രണ്ടാം പാദത്തില്‍ റെയില്‍വെയ്ക്ക് ചരക്കുസേവനത്തില്‍ 3,901 കോടി രൂപയുടെ കമ്മി നേരിട്ടിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വിവരവകാശ റിപ്പോര്‍ട്ടിലാണ് റെയില്‍വെയുടെ യാത്രായിനത്തിലുള്ള വരുമാനത്തില്‍ കുറവുണ്ടാക്കിയിട്ടുള്ളത്. യാത്രായിനത്തില്‍ റെയില്‍വെയ്ക്ക് ലഭിക്കുന്ന വരുമാനത്തില്‍ 155 കോടി രൂപയോളമാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ചരക്ക് സേവന വിഭാഗത്തില്‍ വരുമാനം കുറഞ്ഞതോടെ റെയില്‍വേ ചില പരിഷ്കരണങ്ങള്‍ നടപ്പിലാക്കിയിരുന്നു. ഇതെല്ലാം ഇരപ്പോള്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. തത്കാല്‍ ടിക്കറ്റിലുള്ള വരുമാനം പോലും റെയില്‍വെയുടെ ലാഭത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നില്ലെന്നാണ് ഈ കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍