പാപ്പരത്ത നിയമ ഭേദഗതി ബില്‍ പാസാക്കി രാജ്യസഭ; 'സുരക്ഷിത' വായ്പാ വിതരണക്കാര്‍ക്ക് മുന്‍ഗണന; പാപ്പരായ കമ്പനികള്‍ക്ക് റെസൊലൂഷ്യന് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇനി മുതല്‍ 330 ദിവസം
ഡല്‍ഹി: മൂന്നു വര്‍ഷം പഴക്കമുള്ള പാപ്പരത്ത നിയമത്തിനുള്ള ഭേദഗതി പാസാക്കി രാജ്യസഭ. ഇതോടെ സുരക്ഷിത വായ്പ നല്‍കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുകയും വായ്പ തിരിച്ചടയ്ക്കാത്ത കമ്പനികള്‍ക്ക് നേരെയുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പൂര്‍ണ അവകാശവും അവര്‍ക്ക് നല്‍കുകയും ചെയ്യും. ഭേദഗതി പാസാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരിട്ട് പ്രശ്നങ്ങള്‍ക്കുള്ള പ്രതികരണമാണ് ഇപ്പോള്‍ നടപ്പിലാക്കുന്ന മാറ്റങ്ങള്‍ എന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് വ്യക്തമാക്കി.
മാത്രമല്ല ലേലത്തില്‍ നിന്നുള്ള വരുമാനം വിതരണം ചെയ്യുന്നതിനായി കടം കൊടുക്കുന്നവരേയും മറ്റ് വായ്പക്കാരേയും പാപ്പരത്ത കോടി തുല്യമായി പരിഗണിച്ച എസ്സാര്‍ സ്റ്റീല്‍ പാപ്പരത്ത് കേസ് ചൂണ്ടിക്കാട്ടിയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. ഇന്‍സോള്‍വെന്റ് ആയ കമ്പനികള്‍ക്ക് റെസൊല്യൂഷന്‍ പ്രക്രിയ പൂര്‍ത്തീകരിക്കാനുള്ള സമയപരിധി നീട്ടി എന്നുള്ളതാണ് ഭേദഗതിയില്‍ ഏറ്റവും പ്രധാനം. 330 ദിവസങ്ങളാണ് ഭേദഗതിയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍പ് 270 ദിവസമായിരുന്നു.
ഇതില്‍ കോടതി വ്യവഹാരത്തിനുള്ള സമയവും ഉള്‍പ്പെടും. ഇന്‍സോള്‍വെന്റ് ആയ കമ്പനിയുടെ ഫിനാന്‍ഷ്യല്‍ ക്രെഡിറ്റര്മാരുടേയും (ഇന്സോള്വെന്സിക്ക് അനുകൂലമായി വോട്ടുചെയ്യാത്തവര്‍) ഓപ്പറേഷണല്‍ ക്രെഡിറ്റര്മാരുടേയും അവകാശം ഉയര്‍ത്തിപ്പിടിക്കുന്നതാണ് മറ്റൊന്ന്. ഐബിസിയില്‍ നിര്‍വചിച്ചിരിക്കുന്ന അധികാര ശ്രേണിയുടെ ക്രമത്തില്‍ ക്രെഡിറ്റര്‍മാരുടെ പണം നല്‍കണം എന്നതാണ് മറ്റൊരു ഭേദഗതി. ഇപ്പോള്‍ ഏറ്റവും അവസാനമാണ് ഇക്കൂട്ടര്‍ക്ക് പണം ലഭിക്കുന്നത്.
കമ്പനി പണം നല്‍കാനുള്ള കേന്ദ്ര, സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ക്കും പാപ്പരത്ത നിയമ ചട്ടക്കൂടിന് കീഴില്‍ രൂപീകരിച്ചിട്ടുള്ള ബാങ്ക്റപ്റ്റസി റെസൊല്യൂഷന്‍ അല്ലെങ്കില്‍ ലിക്വിഡേഷന് ബാധകമായിരിക്കും. ഏറ്റെടുക്കലുകളും ലയനങ്ങളും റെസൊല്യൂഷന്‍ പ്രകിയയയുടെ ഭാഗമാകും. ഇത് നിക്ഷേപകര്‍ക്ക് കൂടുതല്‍ ഫ്ലെക്സിബിലിറ്റി നല്‍കും. നിരവധി ക്രെഡിറ്റര്‍മാര്‍ ഉള്ള കമ്പനികളുടെ വോട്ടിംഗ് റൈറ്റുകള്‍ പുനഃപരിശോധിക്കും.
പാപ്പരത്തചട്ടത്തിന് കൂടുതല്‍ വ്യക്തത വരുത്തുന്നതാണ് പുതിയ ഭേദഗതിയെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് രാജ്യസഭയില്‍ പറഞ്ഞു. നിയമത്തിന്റെ യഥാര്‍ഥലക്ഷ്യം ഇല്ലാതാക്കുന്ന ചില അവ്യക്തമേഖലകള് ഉണ്ടായിരുന്നു. അവ ഇല്ലാതാക്കാനാണ് ഭേദഗതി കൊണ്ടുവന്നത്. 2016-ലാണ് പാപ്പരത്ത ചട്ടം കൊണ്ടുവന്നത്. ദേശീയ കമ്പനി നിയമ ബോര്‍ഡ് ഉള്‍പ്പെടെ നല്കിയ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിലാണ് അവ്യക്തതകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
ബില്ലിലെ ചില വ്യവസ്ഥകള്‍ മികച്ചതാണെങ്കിലും പാര്‍ലമെന്റ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടാതെ പാസാക്കുന്നത് ശരിയല്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍