സിസ്ക എല്‍ഇഡിയില്‍ നിക്ഷേപത്തിനൊരുങ്ങി രാകേഷ് ജുന്‍ജുന്‍വാല
ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളുടെ മേഖലയില്‍ മുന്‍നിര കമ്പനിയായ സിസ്ക എല്‍ഇഡി ലൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപത്തിനൊരുങ്ങി പ്രമുഖ ട്രേഡര്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ഉടമസ്ഥതയിലുള്ള റെയര്‍ എന്റര്‍പ്രൈസസ്. ഉത്തംചന്ദാനി കുടുംബത്തിന്റെ ഉടസ്ഥതയിലുള്ള സിസ്ക എല്‍ഇഡിയില്‍ നിക്ഷേപിക്കാന്‍ ധാരണയായ തുകയുടെ 15 ശതമാനം ഇപ്പോള്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടു മാസത്തിനുള്ള മുഴുവന്‍ തുകയും നിക്ഷേപിക്കും. എന്നാല്‍ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ലിസ്റ്റ് ചെയ്യപ്പെട്ടതും അല്ലാത്തതുമായ നിരവധി കമ്പനികളില്‍ നിക്ഷേപം തുടരുകയാണ് റെയര്‍ എന്റര്‍പ്രൈസസ്. അതേസമയം നിരന്തരമായ ഇന്നവേഷനിലൂടെ കുറച്ചു വര്‍ഷങ്ങളായി ഇലക്ട്രിക്കല്‍ വിപണിയില്‍ രാജ്യത്ത് ഏറ്റവും കുടുതല്‍ വില്‍പ്പനയുള്ള കമ്പനികളിലൊന്നാണ് സിസ്ക. പുതിയ നിക്ഷേപം എത്തുന്നതോടെ വളര്‍ച്ച ത്വരിതഗതിയിലാവുമെന്നും ഫാസ്റ്റ് മൂവിംഗ് ഇലക്ട്രിക്കല്‍ ഗു.ഡ്സ് (എഫ്എംഇജി) മേഖലയില്‍ നേതൃനിരയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിസ്ക മാനേജ്മെന്റ് പറയുന്നു. എല്‍ഇഡി, പേഴ്സണല്‍ കെയര്‍ അപ്ലയന്‍സസ്, മൊബീല്‍ ആക്സസറീസ്, ഹോം അപ്ലയന്‍സസ് തുടങ്ങിയവയാണ് സിസ്ക വിപണിയിലെത്തിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍