ഐപിക്കൊരുങ്ങി റസ്റ്റോറന്റ് ശൃംഖലയായ ബാര്‍ക്യു നേഷന്‍; 1000 മുതല്‍ 1200 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കും; വന്‍ മൂലധന സമാഹരണം നേടുക ലക്ഷ്യം
കൊച്ചി: ഇന്ത്യയിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ ബാര്‍ബിക്യു നേഷന്‍ ഐ.പി.ഒ വഴി ധനസാഹരണത്തിന് തയ്യാറെടുക്കുന്നു. ഇതിനായി സെക്യുരീറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ സമീപിച്ചു. 1000 മുതല്‍ 1200 കോടി രൂപയുടെ ഓഹരികളാകും വിറ്റഴിക്കുക.ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാര്‍ബിക്യു നേഷന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലായി നാല് ഔട്ട്ലെറ്റുകളാണ് കേരളത്തിലുള്ളത്. അതേസമയം 275 കോടി രൂപ വിലമതിക്കുന്ന 98,22,947 ഇക്വിറ്റി ഷെയറുകളാണ് വില്പ്പനയ്ക്കായ് കമ്പനി നീക്കിവെക്കുക.
സ്വകാര്യ ഇക്വിറ്റി നിക്ഷേപകനായ സിഎക്സ് പാര്ട്ണേഴ്സും എയ്സ് നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപ സ്ഥാപനമായ ആല്‍ക്കെമി ക്യാപിറ്റലിന്റെ പിന്തുണയോടെ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഐപിഒ നടക്കും. 150 കോടിയില്‍ കവിയാത്ത പ്രീ-ഐപിഒ പ്ലെയ്സ്മെന്റ് നടത്തുന്നത് കമ്പനി പരിഗണിക്കുമെന്ന് കമ്പനി ഡിആര്‍എച്ച്പിയില്‍ നിലവില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
പ്രമോട്ടര്‍മാര്‍ക്ക് സ്ഥാപനത്തില്‍ 60.24 ശതമാനം ഓഹരിയാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. സിഎക്സ് പാര്‍ട്ണര്‍മാര്‍ക്ക് 33.79 ശതമാനവും പ്രശസ്ത നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപ സ്ഥാപനമായ ആല്‍ക്കെമി ക്യാപിറ്റലിന് 2.05 ശതമാനവും ഓഹരിയുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഐപിഒ എന്നാണ് നടക്കുകയെന്ന് ബാര്‍ക്യു നേഷന്‍ വ്യക്തമാക്കിയില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍