രാകേഷ് ജുന്‍ജുന്‍വാലയുടെ പുതിയ എയര്‍ലൈന്‍ കമ്പനിക്കായി ഒരുങ്ങുന്നത് ബോയിങ് 737 വിമാനങ്ങള്‍
രാകേഷ് ജുന്‍ജുന്‍വാലയുടെ പുതിയ എയര്‍ലൈന്‍ കമ്പനിക്കായി 70 ബോയിങ് 737 വിമാനങ്ങള്‍ കമ്പനി വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. എയര്‍ബസ് എസ്ഇ ആധിപത്യം പുലര്‍ത്തുന്ന വിപണിയില്‍ കൂടുതല്‍ ബോയിങ് 737 ജെറ്റുകള്‍ എത്തിക്കാനായാല്‍ യുഎസ് കമ്പനിക്ക് ഇത് കൂടുതല്‍ നേട്ടം നല്‍കിയേക്കും.
അഞ്ച് മാസത്തിനിടെ രണ്ട് അപകടങ്ങള്‍ ഉണ്ടായയതിനെ തുടര്‍ന്നാണ് നേരത്തെ ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സേവനം നിര്‍ത്തി വച്ചിരുന്നത്. എന്നാല്‍ വിമാനം സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള യുഎസിലെയും യൂറോപ്പിലെയും അധികൃതരുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് വിമാനക്കമ്പനികള്‍ വീണ്ടും 737 മാക്സ് വിമാനങ്ങളുടെ സര്‍വീസുകള്‍ അടുത്തിടെ പുനരാരംഭിച്ചിരുന്നു.
ശതകോടീശ്വരനായ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള എയര്‍ലൈന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഏടുത്തിടെ പുറത്ത് വന്നിരുന്നു. എയര്‍ബസുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എ320നിയോ ജെറ്റുകള്ക്കായും കമ്പനി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്, എന്നാല്‍ മോഡല്‍ ഇപ്പോള്‍ ലഭ്യമല്ലെന്നതാണ് ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത് .
ഇതു സംബന്ധിച്ച അന്തിമ തീരുമാനം വന്നിട്ടില്ല. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് വിമാന കമ്പനിക്കായി പ്രാരംഭ അനുമതി തേടിയിട്ടുണ്ട്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 70 പുതിയ ബജറ്റ് എയര്‍ക്രാഫ്റ്റുകള്‍ സര്‍വീസ് നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍