News

ഒരു കിലോ തേയില പൊടിയുടെ വില 75,000 രൂപ! റെക്കോര്‍ഡ് ലേല വിലയുമായി മനോഹരി ഗോള്‍ഡ് തേയില

മനോഹരി ടീ എസ്റ്റേറ്റ് നിര്‍മ്മിക്കുന്ന പ്രശസ്തമായ മനോഹരി ഗോള്‍ഡ് തേയില പൊടി 75,000 രൂപയ്ക്ക് ഗുവാഹത്തി ടീ ലേല കേന്ദ്രത്തില്‍ ലേലം ചെയ്തു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും റെക്കോര്‍ഡ് വിലയ്ക്കാണ് തേയിലപ്പൊടി ലേലം ചെയ്തത്. 2018 ല്‍ മനോഹാരി ഗോള്‍ഡ് ടീ ചരിത്രത്തില്‍ ആദ്യമായി ഒരു കിലോഗ്രാമിന്, 39,001 രൂപയ്ക്ക് വിറ്റു. വീണ്ടും 2019 ല്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഒരു കിലോഗ്രാമിന് 50,000 രൂപയ്ക്ക് വിറ്റു.

വിഷ്ണു ടീ കമ്പനിയാണ് ഈ വര്‍ഷം ഗോള്‍ഡ് ടീ വാങ്ങിയത്. കിലോഗ്രാമിന് 75,000 രൂപയ്ക്കാണ് ഏറ്റവും കൂടുതല്‍ ലേലം വിളിച്ചത്. വിഷ്ണു ടീ കമ്പനിയുടെ ചില്ലറ വില്‍പ്പനശാല, വിദേശ വാങ്ങലുകാര്‍, ഇ-കൊമേഴ്സ് വെബ്സൈറ്റായ 'ംംം.9മാലേമ.രീാ' എന്നിവയ്ക്ക് വേണ്ടിയാണ് ചായപ്പൊടി ലേലത്തിലൂടെ വാങ്ങിയത്.

ഈ വര്‍ഷം 2.5 കിലോഗ്രാം കൈകൊണ്ട് നിര്‍മ്മിച്ച ഗോള്‍ഡ് തേയിലപ്പൊടിയാണ് ഉല്‍പാദിപ്പിച്ചത്, അതില്‍ 1.2 കിലോഗ്രാം ലേലത്തില്‍ വിറ്റു. ബാക്കി തേയിലപ്പൊടി ജിടിഎസി ലോഞ്ച് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളില്‍ ലഭ്യമാണ്. ലോകത്തിലെ അപൂര്‍വമായ ഈ ചായയുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ദിബ്രുഗഡിലെ മനോഹാരി ടീ എസ്റ്റേറ്റ് ഡയറക്ടര്‍ പാര്‍ത്ത് ലോഹിയ പറഞ്ഞു.

Author

Related Articles