News

റിലയന്‍സിന്റെ രണ്ട് കമ്പനി ഗ്രൂപ്പുകളുടെ റേറ്റിങ് കുറച്ചു

റിലയന്‍സിന്റെ രണ്ട് കമ്പനി ഗ്രൂപ്പുകളുടെ റേറ്റിങ് വെട്ടിക്കുറച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അനില്‍ അംബാനിയുടെ കീഴിലുള്ള റിലന്‍സിന്റെ രണ്ട് ഗ്രൂപ്പുകളുടെ റേറ്റിങാണ് വെട്ടികക്കുറച്ചത്. ഡെറ്റ് ഇന്‍സ്ട്രുമെന്റെുകളുടെ റേറ്റിങ് ഏജന്‍സിയായ കെയര്‍, ഐസിആര്‍എ എന്നീ റേറ്റിങ് ഏജന്‍സികളാണ് കമ്പനിയുടെ റേറ്റിങ് കുറച്ചത്. റിലയന്‍സിനു കീഴിലുള്ള ഹോം ഫിനാന്‍സ്, റിലയന്‍സ് കൊമേഴ്ഷ്യല്‍ ഫിനാന്‍സ് എന്നീ ഗ്രൂപ്പുകളുടെ റേറ്റിങാണ് കുറച്ചത്. 

റിലയന്‍സിന് കീഴിലുള്ള രണ്ട് ഗ്രൂപ്പുകളുടെയും സാമ്പത്തിക ബാധ്യത അധികരിച്ചതിന്റെ അടിസ്ഥാനത്തിലാണ് റേറ്റിങ് ഏജന്‍സികള്‍ റേറ്റിങ് കുറക്കുന്നതിന് തീരുമാനം എടുത്തിട്ടുള്ളത്. രണ്ട് ഗ്രൂപ്പുകളുടെയും കോര്‍പറേറ്റ് കടം അധികരിച്ചുവെന്നും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു.

 

Author

Related Articles