News

ഇലക്ട്രോണിക്‌സ് കമ്പനികള്‍ ഇന്ത്യയില്‍ ഉത്പ്പാദനം നടത്തി കയറ്റുമതി ചെയ്യണമെന്ന് കേന്ദ്ര മന്ത്രി; രാജ്യത്തെ ഇലക്ട്രോണിക്‌സ് ഹബ്ബാക്കി മാറ്റുക പ്രധാന ലക്ഷ്യം

ന്യൂഡല്‍ഹി: വിദേശത്തുള്ള ഇലക്ട്രോണിക്‌സ്, മൊബൈല്‍ നിര്‍മ്മാണ  കമ്പനികളോട് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് ഇപ്പോള്‍ പ്രധാന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇലക്ട്രോണിക്‌സ്, മൊബൈല്‍ ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനും, നിക്ഷേപം അധികരിപ്പിക്കാനുമാണ് വിദേശ നിര്‍മ്മാണ കമ്പനികളോട് രവിശങ്കര്‍ പ്രസാദ് നിര്‍ദേശിച്ചിട്ടുള്ളത്. ആഗോളതലത്തിലെ ഏറ്റവും വലിയ ഇലക്ടോണിക് നിര്‍മ്മാണ ഹബ്ബായി ഇന്ത്യയെ മാറ്റുകയും, ഇന്ത്യയില്‍ കൂടുതല്‍ തൊഴില്‍ സാഹചര്യം സൃഷ്ടിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ഇതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ വിപണനം നടത്തുന്ന മുന്‍നിര കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളത്. വിദേശ കമ്പനികളായ ആപ്പിള്‍, ഡെല്‍. ഓപ്പോ തുടങ്ങിയ മുന്‍നിര കമ്പനികളുമായി നടത്തയ ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രി പുതിയൊരു നിര്‍ദേശം സമര്‍പ്പിച്ചിട്ടുള്ളത്. ഇന്ത്യയെ ആഗോള തലത്തിലെ ഏറ്റവും ഇല്‌ക്ട്രോണിക് നിര്‍മ്മാണ ഹബ്ബാക്കി മാറ്റുന്നതിന് കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്നാണ് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിരിക്കുന്നത്. 

ഇന്ത്യയെ ആഗോളതലത്തില്‍ ഏറ്റവും വലിയ ഗവേഷണ കേന്ദ്രമാക്കി മാറ്റുക, നിക്ഷേപം അധികരിപ്പിക്കുക, തൊഴില്‍ സാഹചര്യം വിപുപ്പെടുത്തുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടുവെക്കുന്നത്. 2025 ഓടെ രാജ്യത്ത് 190 ബില്യണ്‍ മൂല്യം വരുന്ന 13 ലക്ഷം കോടി മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം തന്നെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നാഷണല്‍ ഇലക്ട്രോണിക്‌സ് പോളിസി അനുസരിച്ചാണ് പുതിയ നയം നടപ്പിലാക്കുന്നത്. 

Author

Related Articles