News

കേരളാ ബാങ്ക് യാഥാര്‍ത്ഥ്യമാകുമ്പോള്‍ വരുന്നു അടിമുടി മാറ്റം; കേരളത്തിന്റെ വികസനത്തിന് കരുത്തേകും

തിരുവനന്തപുരം: കേരളാ ബാങ്കിന് അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. നവംബര്‍ ഒന്നിന് കേരളാ ബാങ്ക് പ്രാബല്യത്തില്‍ വന്നേക്കും. സംസ്ഥാന സര്‍ക്കാറിന് റിസര്‍വ്വ് ബാങ്കിന്റെ അനുമതിയുമായി ബന്ധപ്പെട്ട് കത്ത് ലഭിച്ചുവെന്നാണ് വിവരം. ഇതോടെ സഹകരണ ബാങ്കിങ് മേഖലയുടെ അടിമുടി മാറ്റമാണ് ഇനി പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. സഹകരണ ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനം തന്നെ ഇതോടെ  വിപുലീകരിക്കപ്പെടുകയും ചെയ്യും. കേരലത്തിന്റെ സ്വന്തം ബാങ്കെന്ന ആശയവുമാണ് ഇതോടെ പൂവണിയാന്‍ പോകുന്നത്. കേരളാ ബാങ്ക് അടുത്തമാസം നിലവില്‍ വരുന്നതോടെ കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.  

മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളാ ബാങ്കെന്ന ആശയം ആദ്യം അവതരിപ്പിക്കുന്നത്. പിന്നീടത് ഇടത് മുന്നണിയും, സംസ്ഥാന സര്‍ക്കാറും അംഗീകരിച്ചു. കേരളാ ബാങ്കെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പലതവണ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടികള്‍ നേരിട്ടുണ്ട്. കേരളാബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ വികസനത്തിന് കരുത്തേകും. കൂടുതല്‍ മൂലധ സമാഹരണവും കേരള ബാങ്ക് രൂപീകരണത്തിലൂടെ യാഥാര്‍ത്ഥ്യമാകും. 

പക്ഷേ കേരളാബാങ്ക് യാഥാര്‍ത്ഥ്യമാകുമ്പോള്‍ പരിഹരിക്കപ്പെടാത്ത ചില പ്രശ്നങ്ങളുണ്ട്. 14 ജില്ലാ ബാങ്കുകളിലായി നിലവില്‍ 294 ഡയറക്ടര്‍മാരാണ് ആകെയുള്ളത്. പ്രത്യേക ഭരണസമിതിയുമുണ്ട്. എന്നാല്‍ ഈ ചുമതലകളെല്ലാം വഹിക്കുന്നത് രാഷ്ട്രീയക്കാരാണ്. ഇവര്‍ക്ക് വേണ്ടിയുള്ള ചിലവുകള്‍ കുറക്കാന്‍ കേരളാ ബാങ്കിന്റെ രൂപീകരണത്തോടെ കഴിയുമെന്നാണ് പ്രതീക്ഷ. രനിയമനത്തിലെ രാഷ്ട്രീയ ഇടപെടലുകളെ ഇതോടെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

കേരള ബാങ്കെന്ന സ്വപ്നം പൂവണിയുമ്പോള്‍ നിയമനത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളെ ഒഴിവാക്കാനാകും. നിയമനങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ സാധിക്കുകയും കഴിയും. എന്നാല്‍ മൂലധന സമാഹരണത്തിലൂടെ വന്‍ നേട്ടം കൊയ്യാന്‍ കേരളാ ബാങ്കിന് കഴിയുമെന്നാണ് വിലയിരുത്തല്‍. ഒരു ലക്ഷം കോടി രൂപയുടെ മൂലധനവുമായാണ് കേരളാ ബാങ്ക് ഇനി പ്രവര്‍ത്തിക്കാന്‍ പോവുക. സംസ്ഥാന, ജില്ലാ ബാങ്കുകളുടെ ആകെ വരുന്ന പ്രവര്‍ത്തന മൂലധനമാണിത്. വാണിജ്യ മേഖലയ്ക്ക് കരുത്ത് പകരാനും വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കേരളാ ബാങ്കിന് കൂടുതല്‍ മൂലധന സമാഹരണത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

കേരളാ ബാങ്കില്‍ വായ്പാ സംഘങ്ങള്‍ക്ക് പുറമെ വായ്പേതര സംഘങ്ങള്‍ക്ക് കൂടി അനുമതി നല്‍കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ അടിമുടി മറ്റങ്ങളാണ് പുതിയ ബങ്കിങ് സംരംഭത്തിലൂടെ നടപ്പിലാക്കാന്‍ പോകുന്നത്. അതേസമയം സ്ംസ്ഥാന സഹകരണ ബാങ്കിന് കീഴില്‍ ആകെ 20 പതും, ജില്ലാ സഹകരണ ബാങ്കുകള്‍ക്കാകെ 800 ഉം ശാഖകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സഹകര ബാങ്കിങ് മേഖലയെ അടിമുടി മാറ്റുന്ന കാര്യങ്ങളില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

Author

Related Articles