News

എന്‍ആര്‍ഐ ഭൂമി ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി ആവശ്യമില്ല

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാര്‍ക്കും (എന്‍ആര്‍ഐ) വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്കും (ഒസിഐ കാര്‍ഡുള്ളവര്‍) കൃഷി ഭൂമി, പ്ലാന്റേഷന്‍, ഫാം ഹൗസ് എന്നിവയൊഴികെയുള്ള സ്ഥാവരവസ്തുക്കള്‍ വാങ്ങുന്നതിനും കൈമാറ്റം ചെയ്യുന്നതിനും റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം തുടര്‍ന്നതിനാലാണ് ആര്‍ബിഐ വ്യക്തത വരുത്തിയത്.

ഫെബ്രുവരി 26ലെ ഒരു സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പമുണ്ടായത്. 1973ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ (ഫെറ) ആക്ടുമായി ബന്ധപ്പെട്ടായിരുന്നു വിധി. ഈ ചട്ടം പിന്നീട് ഇല്ലാതായി. നിലവില്‍ 1999ലെ ഫെമ ചട്ടമാണ് എന്‍ആര്‍ഐകള്‍ക്കും ഒസിഐ കാര്‍ഡുള്ളവര്‍ക്കും ബാധകമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

Author

Related Articles