News

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകന്‍ ഉദയ് കൊട്ടക്ക് വീണ്ടും സിഇഒയായി വരുന്നു; ഓഹരികള്‍ 0.48 ശതമാനം ഉയര്‍ന്ന് 1,949 രൂപയിലെത്തി

മുംബൈ: 2021 ജനുവരി ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്ക് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകന്‍ ഉദയ് കൊട്ടക്കിനെ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വീണ്ടും നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കി. കൊട്ടക് മഹീന്ദ്ര ബാങ്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പാര്‍ട്ട് ടൈം ചെയര്‍മാനായി പ്രകാശ് ആപ്‌തെയും ജോയിന്റ് മാനേജിംഗ് ഡയറക്ടറായി ദിപാക് ഗുപ്തയെയും വീണ്ടും നിയമിക്കാനും കേന്ദ്ര ബാങ്ക് അംഗീകാരം നല്‍കി. '2020 മെയ് 13 നും 2020 ഓഗസ്റ്റ് 18 നും നടന്ന യോഗങ്ങളില്‍ റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്ക് വിധേയമായി നിയമനങ്ങള്‍ക്ക് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു, ''ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

ആര്‍ ബി ഐയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികള്‍ 0.48 ശതമാനം ഉയര്‍ന്ന് 1,949 രൂപയിലെത്തി. എന്നാല്‍, മൊത്തത്തിലുള്ള വിപണിയിലെ ബലഹീനത കാരണം, സ്റ്റോക്ക് നേട്ടം ഉപേക്ഷിക്കുകയും 0.4 ശതമാനം ഇടിഞ്ഞ് 1,932 രൂപയിലേക്ക് താഴുകയും ചെയ്തു.

Author

Related Articles