News

3 ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി ആര്‍ബിഐ

ന്യൂഡല്‍ഹി: ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപം മുന്‍കരുതലോടെ വേണമെന്ന് ഒര്‍മ്മപ്പെടുത്തി ആര്‍ബിഐ. മൂന്ന് ബാങ്ക് ഇതര സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ ആര്‍ബിഐ റദ്ദാക്കിയിട്ടുണ്ട്. യുപി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബിനവ് ഹയര്‍ പര്‍ച്ചേസ്, ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജൂപിറ്റര്‍ മാനേജ്മെന്റ് സര്‍വീസസ്, അസാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ഇ ലീസിങ് ആന്‍ഡ് ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് ആമ് റദ്ദാക്കിയിരിക്കുന്നത്.

ചില സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കിയിട്ടുണ്ട്. നോയിഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രോഗുകുല്‍ ട്രേഡിങ്, വാരണാസി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദിവ് ടൈ-അപ്, അന്ദേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചോയിസ് ഇന്റര്‍ നാഷ്ണല്‍, ദേവയാനി ഇന്‍ഫാസ്ട്രക്ചര്‍ ആന്‍ഡ് ക്രഡിറ്റ്സ്, കെജെ ബില്‍ഡേഴ്സ് പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് ആണ് റദ്ദാക്കിയിരിക്കുന്നത്.

ആര്‍ബിഐ ആക്ട് 1934 പ്രകാരമാണ് നടപടി. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ലോണുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ടെങ്കിലും വളരെ ഉയര്‍ന്ന പലിശ നിരക്കാണ് ഈടാക്കുന്നത്. നിക്ഷേപ പദ്ധതികള്‍ക്കും ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും നിക്ഷേപങ്ങളുടെ സുരക്ഷിതത്വം പ്രധാനമാണ്.

കഴിഞ്ഞ മെയില്‍ 9 ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ ആര്‍ബി ഐ റദ്ദാക്കിയിരുന്നു. റിലയന്‍സ് നെറ്റ്, നിശ്ചിത ഫിന്‍വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ലൈസന്‍സാണ് റദ്ദാക്കിയത്.

Author

Related Articles