News

ഡിജിറ്റല്‍ വായ്പ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാമെന്നു വാഗ്ദാനം ചെയ്തു ഡിജിറ്റല്‍, മൊബൈല്‍ സംവിധാനങ്ങളിലൂടെ തട്ടിപ്പു നടക്കുന്നുണ്ടെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഉയര്‍ന്ന പലിശ, രഹസ്യ നിരക്കുകള്‍, അംഗീകൃതമല്ലാത്ത പണം തിരിച്ചുവാങ്ങല്‍ രീതികള്‍ തുടങ്ങിയവയെക്കുറിച്ചും റിസര്‍വ് ബാങ്കിനു റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

പൊതുജനത്തിനു വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നിയമപ്രകാരം നിയന്ത്രണമുള്ള സ്ഥാപനങ്ങള്‍ക്കുമാണ് അനുമതിയുള്ളത്. ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ വായ്പ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ പശ്ചാത്തലം വിശ്വസിനീയമെന്ന് ഉറപ്പാക്കണം. ഏതു ബാങ്ക് അല്ലെങ്കില്‍ ധനകാര്യ സ്ഥാപനത്തിന്റെ വായ്പയാണു വാഗ്ദാനം ചെയ്യുന്നതെന്ന് ആദ്യം തന്നെ വെളിപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

വ്യാജ ഇടപാടുകാര്‍ക്കു വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പു നല്‍കി. തട്ടിപ്പു നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കാമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശത്തില്‍ പറയുന്നു.

Author

Related Articles