പരീക്ഷണാടിസ്ഥാനത്തില്‍ ഡിജിറ്റല്‍ കറന്‍സി ഘട്ടംഘട്ടമായി അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വന്തം ഡിജിറ്റല്‍ കറന്‍സി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍. ഹോള്സെയ്ല്, റീടെയ്ല്‍ സെഗ്മെന്റുകളില്‍ ഉപയോഗിക്കാവുന്ന ഈ കറന്‍സികള്‍ ഉടന്‍ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഘട്ടംഘട്ടമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനും ഉപയോഗം സംബന്ധിച്ച വിഷയങ്ങള്‍ നിരന്തരം പരിശോധിക്കാനുമാണ് റിസര്‍വ് ബാങ്കിന്റെ നീക്കം. ഇങ്ങനെ ഈ സംവിധാനത്തില്‍ തടസങ്ങള്‍ കുറയ്ക്കാനും തീരെ ഒഴിവാക്കാനും സാധിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ പ്രതീക്ഷ. ഒറ്റഘട്ടമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്ന ബാങ്കിങ് രംഗത്തെയും പണ വ്യവസ്ഥയെയും തിരിച്ചടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഡിജിറ്റല്‍ കറന്‍സിയുടെ ഭാവി, ടെക്നോളജി തുടങ്ങി വിവിധ കാര്യങ്ങള്‍ റിസര്‍വ് ബാങ്ക് പരിശോധിക്കുന്നുണ്ടെന്നും ശങ്കര്‍ വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍