News

ആക്‌സിസ് ബാങ്കിന് 5 കോടി രൂപ പിഴ ശിക്ഷ വിധിച്ച് റിസര്‍വ് ബാങ്ക്; കാരണം ഇതാണ്

മുംബൈ: ആക്‌സിസ് ബാങ്കിന് 5 കോടി രൂപ പിഴ ശിക്ഷ വിധിച്ച് റിസര്‍വ് ബാങ്ക്. ചട്ടലംഘനം നടത്തിയെന്ന കുറ്റം ആരോപിച്ചാണ് അഞ്ച് കോടി രൂപയുടെ കനത്ത പിഴ ചുമത്തിയത്. 2017 മുതല്‍ 2019 വരെ മൂന്ന് മാര്‍ച്ച് മാസങ്ങളിലെ അവസാന ദിവസത്തെ സാമ്പത്തിക നില സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് നടപടി.

ചില സംശയകരമായ ഇടപാടുകളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് നേരത്തെ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി വ്യക്തമാക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍ സ്വകാര്യ ബാങ്കിന്റെ മറുപടി തൃപ്തികരമായിരുന്നില്ല.

പിന്നീട് ബാങ്ക് പ്രതിനിധികളുടെ വാദങ്ങള്‍ നേരിട്ട് കേട്ട ശേഷം കൂടിയാണ് അഞ്ച് കോടി രൂപയുടെ പിഴ ബാങ്കിന് മുകളില്‍ കേന്ദ്ര ബാങ്ക് ചുമത്തിയത്. ഇതിന് പുറമെ മഹാബലേശ്വര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന് ഒരു ലക്ഷം രൂപയും അലിബാഗ് കോ-ഓപ്പറേറ്റീവ് ബാങ്കിന് അഞ്ച് ലക്ഷം രൂപയും വ്യത്യസ്ത കാരണങ്ങളില്‍ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിട്ടുണ്ട്. പ്രമുഖ ദേശീയ മാധ്യമമായ മണി കണ്‍ട്രോളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Author

Related Articles