News

ആര്‍ബിഐ വീണ്ടും പലിശ നിരക്കില്‍ കുറവ് വരുത്തും; നയം വ്യക്തമാക്കി ശക്തികാന്ത ദാസ് രംഗത്ത്

ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്.  ഈ സാഹചര്യത്തില്‍ ആര്‍ബിഐ വീണ്ടും പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.  ഇക്കാര്യം റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശാക്തികാന്ത ദാസ് തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. പലിശ നിരക്ക് ഇനിയും കുറക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയംസാമ്പത്തിക വളര്‍ച്ചയും പണപ്പെരുപ്പ നിരക്കിലെ ചലനങ്ങളും വിലയിരുത്തി ആവശ്യമുള്ളപ്പോള്‍ ആര്‍ പലള നിരക്കില്‍ കുറവ് വരുത്തുമെന്നും അദ്ദേഹം നവ്യക്തമാക്കി. അതേസമയം ഘട്ടം ഘട്ടമായി അടിസ്ഥാന പലിശ നിരക്കില്‍ ആര്‍ബിഐ 135  ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. അതേസമയം  പണ നയ സമിതി (എംപിസി) കഴിഞ്ഞ വായ്പാ നയ അവലോകന യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല.  

ആര്‍ബിഐയുടെ പണനയ അവലോകന യോഗത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.1 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വെട്ടിക്കുറച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.  ആഗോള മാന്ദ്യവും ആഭ്യന്തര ഉപഭോഗത്തിലുമുള്ള ഇടിവുമാണ് വളര്‍ച്ചാ നിരക്ക് വീണ്ടും കുറയുമെന്ന വലിയിരുത്തലില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍  എത്തിച്ചേര്‍ന്നിട്ടുള്ളത്. എന്നാല്‍ സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. അതേസമയം ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. നടപ്പുവര്‍ഷം കേന്ദ്രസര്‍ക്കാര്‍ വിവിധ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയിട്ടും സമ്പദ്വ്യവസ്ഥയില്‍ വെല്ലുവിളി തന്നെയാണ് നിലനില്‍ക്കുന്നത്.  

അതേസമയം ഫിബ്രുവരിയില്‍ അടിസ്ഥാന പലിശനിരക്ക് കുറക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഉപഭോഗ നിക്ഷേപ മേഖലയിലെല്ലാം ഇപ്പോഴും ഏറ്റവും വലിയ തളര്‍ച്ചയാണ് രൂപപ്പെട്ടിട്ടുള്ളത്.  വ്യവസായിക ഉത്പ്പാദനത്തിലും വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.  

Author

Related Articles