ഇന്ത്യന്‍ വിപണിയില്‍ പണലഭ്യത ഉറപ്പാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍
മുംബൈ: വായ്പ സംവിധാനം സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് (ആര്‍ബിഐ) ഇന്ത്യന്‍ വിപണിയില്‍ പണലഭ്യത ഉറപ്പാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വിവിധ മേഖലകളെ പിന്തുണയ്ക്കുന്നതിന് ആര്‍ബിഐ കഴിഞ്ഞ രണ്ട് വര്‍ഷമായി പണലഭ്യത ഉറപ്പാക്കിയിരുന്നു. ഇത് പിന്‍വലിക്കും. എങ്കിലും സമ്പദ്വ്യവസ്ഥയുടെ ഉല്പാദന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പണലഭ്യത ഉറപ്പാക്കുമെന്ന് സിഐഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട് ആര്‍ബിഐ നടപ്പാക്കിയ ലിക്വിഡിറ്റി നടപടികളില്‍ ഭൂരിഭാഗത്തിന്റെയും കാലാവധി കഴിഞ്ഞു. വായ്പകളില്‍ പലതും തിരികെ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏകദേശം 17 ലക്ഷം കോടി രൂപയുടെ പണലഭ്യത ആര്‍ബിഐ ഉറപ്പക്കിയിരുന്നു. അതില്‍ 12 ലക്ഷം കോടി രൂപ ബാങ്കുകളും ചെറുകിട ധനകാര്യ ബാങ്കുകളും പ്രയോജനപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണം വിപണിയിലേക്ക് പമ്പ് ചെയ്യുമ്പോള്‍ നമ്മള് ചക്രവ്യൂഹത്തിലേക്ക് പ്രവേശിക്കുകയാണ്. എന്നാല്‍ എങ്ങനെ പുറത്തുകടക്കണമെന്ന് കുറച്ച് ആളുകള്‍ക്കേ അറിയൂ എന്നും അതിനാല്‍ ഇതിന് കാലാവധി നിശ്ചയിക്കേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു. പണം നല്‍കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍, സമാധാനപരമായി പുറത്തുകടക്കാനുള്ള വഴിയും ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിംഗ് മേഖലയില്‍ പൊതു-സ്വകാര്യ വായ്പാ ദാതാക്കള്‍ കഴിഞ്ഞ കുറച്ച് പാദങ്ങളില്‍ അധിക മൂലധനം സമാഹരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെ മൂലധന പര്യാപ്തത 16 ശതമാനമാണ്. എല്ലാ ബാങ്കുകളുടെയും മൊത്ത നിഷ്ക്രിയ ആസ്തി 6.5 ശതമാനമായ എക്കാലത്തെയും താഴ്ന്ന നിലയിലാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍