News

പേടിഎം പേയ്‌മെന്റ് ബാങ്കിന് ഒരു കോടി രൂപ പിഴയിട്ട് ആര്‍ബിഐ

ന്യൂഡല്‍ഹി: പേടിഎം പേയ്‌മെന്റ് ബാങ്കിന് ഒരു കോടി രൂപ പിഴയിട്ട് ആര്‍ബിഐ. പേയ്‌മെന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് 2007ലെ ചട്ടംഘങ്ങള്‍ ലംഘിച്ചതിനാണ് പിഴ. വെസ്‌റ്റേണ്‍ യുണിയന്‍ ഫിനാഷ്യല്‍ സര്‍വീസിനും ആര്‍ബിഐ പിഴയിട്ടു. 27.8 ലക്ഷം രൂപ പിഴയാണ് വെസ്‌റ്റേണ്‍ യുണിയന്‍ ഫിനാഷ്യല്‍ സര്‍വീസിന് പിഴയായി ചുമത്തിയത്.

പ്രതിവര്‍ഷം നടത്താവുന്ന ഇടപാട് പരിധി ലംഘിച്ചതിനാണ് പിഴ. അംഗീകാരം ലഭിക്കുന്നതിനായി പേടിഎം പേയ്‌മെന്റ് നല്‍കിയ രേഖകളില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ. 2019, 2020 വര്‍ഷങ്ങളില്‍ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് വെസ്‌റ്റേണ്‍ യൂണിയന്‍ ഫിനാഷ്യല്‍ സര്‍വീസിന് പിഴയിട്ടത്.

Author

Related Articles