News

സിറ്റി ബാങ്കിന് 4 കോടി രൂപ പിഴ ചുമത്തി; നടപടി ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന്

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സിറ്റി ബാങ്കിന് 4 കോടി രൂപ പിഴ ചുമത്തി. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിരിക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് ആണ് ബാങ്കിന് പിഴ ചുമത്തിയത്. മറ്റ് ബാങ്കുകളില്‍ എടുത്തിട്ടുള്ള വായ്പകളെക്കുറിച്ച് ഉപഭോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക, വായ്പക്കാര്‍ക്ക് ഫണ്ട് ഇതര അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുക. ഇഞകഘഇ ഡാറ്റാബേസില്‍ ലഭ്യമായ ഡാറ്റ പരിശോധിച്ചുറപ്പിക്കുകയും കറന്റ് അക്കൗണ്ടുകള്‍ തുറക്കുന്ന സമയത്ത് വായ്പ നല്‍കുന്ന ബാങ്കുകളില്‍ നിന്ന് നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നേടുകയും ചെയ്യുക, റിസ്‌ക് അസസ്‌മെന്റ് കണ്ടെത്തലുകള്‍ക്ക് അനുസൃതമായി റിപ്പോട്ട് സമര്‍പ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് യുഎസ് ആസ്ഥാനമായുള്ള ഈ വിദേശ ബാങ്കിന് ആര്‍ബിഐ പിഴ ചുമത്തിയിരിക്കുന്നത്.

2017 മാര്‍ച്ച് 31 വരെയും 2018 മാര്‍ച്ച് 31 ലെ വരെയും കണക്കുപ്രകാരം ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയും സെന്‍ട്രല്‍ ബാങ്ക് നിയമപരമായ പരിശോധന നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട റിസ്‌ക് അസസ്‌മെന്റ് റിപ്പോര്‍ട്ടുകളും (ആര്‍ആര്‍) റിസര്‍വ് ബാങ്ക് വെളിപ്പെടുത്തി. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്കിന് കാരണം കാണിക്കല്‍ നോട്ടീസ് റിസര്‍വ് ബാങ്ക് നല്‍കിയിരുന്നു.

നോട്ടീസിന് ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിംഗിലും അധിക റിപ്പോര്‍ട്ട് സമര്‍പ്പിക്കലുകളുടെ പരിശോധനയും കഴിഞ്ഞതിന് ശേഷമാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന കുറ്റത്തിന് പിഴ ചുമത്തിയത്. ഈ നടപടി റെഗുലേറ്ററി നിര്‍ദ്ദേശങ്ങളിലെ അപാകതകളെ അടിസ്ഥാനമാക്കിയുള്ളതാണ്, ബാങ്ക് ഉപഭോക്താക്കളുമായി നല്‍കിയ ഏതെങ്കിലും ഇടപാടിന്റെയോ കരാറിനെയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് റിസവര്‍വ് ബാങ്ക് വ്യക്തമാക്കി.

ബാങ്ക് ഓഫ് ഇന്ത്യ, കര്‍ണാടക ബാങ്ക്, സരസ്വത് സഹകരണ ബാങ്ക് എന്നീ മൂന്ന് ബാങ്കുകള്‍ക്ക് വ്യാഴാഴ്ച റിസര്‍വ് ബാങ്ക് 6.5 കോടി രൂപ പിഴ ചുമത്തിയിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 5 കോടി രൂപയും കര്‍ണാടക ബാങ്കിനും സരസ്വത് സഹകരണ ബാങ്കിനും യഥാക്രമം 1.2 കോടി രൂപയും 30 ലക്ഷം രൂപയും പിഴ ചുമത്തി. ആസ്തി വര്‍ഗ്ഗീകരണം, വ്യതിചലനം, കറന്റ് അക്കൗണ്ടുകള്‍ തുറക്കല്‍ എന്നിവ സംബന്ധിച്ച ചില വ്യവസ്ഥകള്‍ ലംഘിച്ചതിനാലാണ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിഴ ചുമത്തിയതെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. അസറ്റ് വര്‍ഗ്ഗീകരണം, വ്യതിചലനം, പ്രൊവിഷനിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് കര്‍ണാടക ബാങ്കിന് പിഴ ചുമത്തിയത്. അതേസമയം, സരസ്വത് സഹകരണ ബാങ്ക് ആസ്തി വര്‍ഗ്ഗീകരണ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് പിഴ ചുമത്തിയതെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

Author

Related Articles