മൂന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വന്‍ തുക പിഴ ചുമത്തി
ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വന്‍ തുക പിഴ ചുമത്തി. കര്‍ണാടക ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സരസ്വത് സഹകരണ ബാങ്ക് എന്നിവയ്ക്കെതിരെയാണ് പിഴ ചുമത്തിയത്. ആര്‍ബിഐ നല്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതാണ് പിഴ ചുമത്താന്‍ കാരണം.
ബാങ്ക് ഓഫ് ഇന്ത്യക്ക് അഞ്ച് കോടിയാണ് പിഴ ചുമത്തിയത്. കര്‍ണാടക ബാങ്കിന് 1.20 കോടിയും സരസ്വത് സഹകരണ ബാങ്കിന് 30 ലക്ഷം രൂപയുമാണ് പിഴയായി ചുമത്തിയിരിക്കുന്നത്.
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് നേരത്തെ നിര്‍ദ്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ ബാങ്കുകള്‍ മറുപടി നല്‍കിയിരുന്നെങ്കിലും അതില്‍ കേന്ദ്ര ബാങ്ക് തൃപ്തിയായില്ല. ഇതോടെയാണ് ബാങ്കുകള്‍ക്ക് മേല്‍ വന്‍ തുക പിഴയായി ചുമത്തിയത്.
ബാങ്കിംഗ് റെഗുലേഷന് ആക്റ്റ്, 1949 പ്രകാരം ആര്‍ബിഐയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിച്ചാണ് മൂന്ന് കേസുകളിലും ഈ പിഴ ചുമത്തിയിരിക്കുന്നതെന്ന് ആര്‍ബിഐ പറഞ്ഞു. റെഗുലേറ്ററി വ്യവസ്ഥകള്‍ പാലിക്കുന്നതിലെ അപാകതകളെ അടിസ്ഥാനമാക്കിയാണ് ഈ നടപടി എന്നും പ്രസ്താവനയില്‍ ആര്‍ബിഐ വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍