മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ആര്‍ബിഐ വീണ്ടും പലിശ നിരക്ക് കുറക്കുമോ? ഒക്ടോബര്‍ നാലിന് നിര്‍ണായക യോഗം
ന്യൂഡല്‍ഹി: രാജ്യം മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന് സൂചന. ഒക്ടോബര്‍ നാലിന് റിസര്‍വ്വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തിലാകും പുതിയ ധന നയം പ്രഖ്യാപിക്കുക. ഈ സാമ്പത്തിക വര്‍ഷത്തെ നാലാമത്തെ പണനയ അവലോകന യോഗമാണ് വെള്ളിയാഴ്ച്ച റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ നടക്കാന്‍ പോകുന്നത്.
ഈ വര്‍ഷം ആകെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ആകെ റിപ്പോ നിരക്ക് 1.10 ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. ഓഗസ്റ്റില്‍ റിപ്പോ നിരക്കില്‍ 35 ബേസിസ് പോയിന്റാണ് ആകെ വെട്ടിക്കറച്ചത്. നിലവില്‍ 5.40 ശതമാനമാണ് റിപ്പോ നിരക്കെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം പലിശ നിരക്കില്‍ കുറവ് വരുത്തിയാല്‍ മാത്രമേ വ്യവസായിക വളര്‍ച്ചയും, മറ്റ് സാമ്പത്തിക മേഖലയുടെ തളര്‍ച്ചയും ഒഴിവാക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
എന്നാല്‍ ഇന്ത്യയില്‍ മാന്ദ്യം ശക്തമാണെന്നാണ് വിദഗ്ധരില്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ഉപഭോഗ മേഖലയും, നിക്ഷേപ മേഖലയും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ബാങ്കിങ് ഇത ധനകാര്യ സ്ഥാപനങ്ങളും ഏറ്റവും വലിയ തളര്‍ച്ചയാണ് നേരിടുന്നത്. അതേസമയം രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ ഇപ്പോള്‍ ഉണ്ടായ പരിക്ക് ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമായ ഇടപെടലാണ് നടത്തുന്നത്. 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയിരുന്നു.
ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്.എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്കായി ആകെ രേഖപ്പെടുത്തിയത് 5.8 ശതമാനമായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍