News

10000 രൂപാവരെയുള്ള ഇടപാടിന് പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കും: ആര്‍ബിഐ

മുംബൈ: പതിനായിരം രൂപാവരെ ഇടപാട് നടത്താവുന്ന പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കാനാണ് പുതിയ തീരുമാനം. പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രമെന്റ്  കാര്‍ഡ് ആണ് പുറത്തിറക്കുന്നത്. ചരക്ക്,സേവന ഇടപാടുകള്‍ക്ക് മാത്രമാണ് ഈ കാര്‍ഡ് ഉപയോഗിക്കാനാകുക. ബാങ്ക് അക്കൗണ്ടുകള്‍ വഴിയോ ക്രെഡിറ്റ് കാര്‍,മറ്റ് പിപിഐ കാര്‍ഡുകള്‍ വഴിയോ മാത്രമാണ് ഈ കാര്‍ഡില്‍ പണം നിറയ്ക്കാനാകുക. പ്രതിമാസം അമ്പതിനായിരംരൂപാ വരെ മാത്രമേ റീചാര്‍ജ് ചെയ്യാനാകൂ. 

നിലവില്‍ ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും ഇത്തരം കാര്‍ഡുകളിറക്കുന്നുണ്ട്. അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ നടത്തിപ്പിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങളും കൊണ്ടുവരും.500 കോടി രൂപക്ക് മുകളില്‍ ആസ്തിയുള്ള അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളോട് റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ റെപ്പോസിറ്ററി ഓഫ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ ലാര്‍ജ് ക്രെഡിറ്റ്സില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.ഡിസംബര്‍ 31നാണ് കാര്‍ഡ് സംബന്ധിച്ച ചട്ടം ആര്‍ബിഐ പുറത്തിറക്കുക.

 

Author

Related Articles