ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ പേയ്മെന്റ് സെറ്റില്‍മെന്റ് പ്രക്രിയ ലളിതമാക്കാന്‍ ആര്‍ബിഐ നിര്‍ദേശം; കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് വഴിയുള്ള കയറ്റുമതി, ഇറക്കുമതി പേയ്മെന്റിന്റെ നിലവിലുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ഓണ്‍ലൈന്‍ കയറ്റുമതി-ഇറക്കുമതി ഫെസിലിറ്റേറ്റര്‍ (ഒഇഐഎഫ്) വഴി, ചെറിയ മൂല്യമുള്ള കയറ്റുമതി, ഇറക്കുമതി അനുബന്ധ പേയ്മെന്റുകളുടെ പ്രക്രിയയും തീര്‍പ്പാക്കലും സംബന്ധിച്ച കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ആര്‍ബിഐ പുറത്തിറക്കിയത്.
ഇ-കൊമേഴ്സ് മേഖലയുടെ വികസനത്തിന്റെയും ബാങ്കുകളുടെയും മറ്റ് തല്പരകക്ഷികളുടെയും പ്രതികരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇ-കൊമേഴ്സ് വഴിയുള്ള കയറ്റുമതി- ഇറക്കുമതി വ്യാപാരത്തിന്റെ നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളെ പരിഷ്കരിച്ച് ലളിതവും വിവേചനപരവുമായി മാറ്റുന്നതെന്ന് ആര്‍ബിഐ വ്യക്തമാക്കി.
ഓണ്ലന്ൈ വഴിയുള്ള ഇറക്കുമതിയില്‍ ചരക്കുകള്‍, ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ മൂല്യം 3,000 ഡോളറില്‍ കൂടുതലാകരുത്. ഇ-കൊമേഴ്സ് വഴി കയറ്റുമതി ചെയ്യുമ്പോള്‍ ഈ പരിധി 15,000 ഡോളറാണ്. നിലവില്‍, ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ് വേ സേവന ദാതാക്കളുമായുള്ള സ്റ്റാന്‍ഡിംഗ് കരാറിലൂടെ പണമിടപാടുകള്‍ നടത്താനും തീര്‍പ്പാക്കാനുമുള്ള സൗകര്യം നല്‍കാനും ബാങ്കുകള്‍ക്ക് അനുമതിയുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍