ആര്‍ബിഐ നിയന്ത്രിക്കുന്ന വിപണികളിലെ വ്യാപാര സമയം മാറുന്നു; കോവിഡിന് മുമ്പുള്ള സമയക്രമത്തിലേക്ക്
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രിക്കുന്ന വിപണികളിലെ വ്യാപാര സമയം ഏപ്രില്‍ 18 മുതല്‍ രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കുമെന്ന് ആര്‍ബിഐ അറിയിപ്പ്. കോവിഡ് 19 പടര്‍ന്നുപിടിച്ചതിനാലാണ് വ്യാപാര സമയങ്ങളില്‍ മുന്‍പ് മാറ്റം വരുത്തിയത്. കോവിഡിന് മുന്‍പ് രാവിലെ 9 മണി മുതല്‍ വ്യാപാരം ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് അതി രൂക്ഷമായി പടര്‍ന്നുപിടിക്കുകയും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്യ്തതോടുകൂടി വ്യാപാര സമയം മാറ്റുകയായിരുന്നു.
നിലവില്‍ രാവിലെ 10 മണിക്കാണ് വിപണി ആരംഭിക്കുന്നത്. പാന്‍ഡെമിക്കിന്റെ പശ്ചാത്തലത്തില്‍ ആര്‍ബിഐ നിയന്ത്രിക്കുന്ന വിവിധ വിപണികളുടെ ട്രേഡിംഗ് സമയം 2020 ഏപ്രില്‍ 7ന് മാറ്റം വരുത്തിയിരുന്നു. കോവിഡ്-19 ഉയര്‍ത്തുന്ന അപകട സാധ്യതകള്‍ കണക്കിലെടുത്താണ് 2020 ഏപ്രില്‍ 7 മുതല്‍ റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്ന വിവിധ വിപണികളുടെ ട്രേഡിംഗ് സമയം ഭേദഗതി ചെയ്തിട്ടുണ്ടായിരുന്നത്. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് വ്യാപാര സമയം 2020 നവംബര്‍ 9 മുതല്‍ ഭാഗികമായി പുനഃസ്ഥാപിച്ചു.
യാത്ര ചെയ്യാനുള്ള നിയന്ത്രണങ്ങളും ഓഫീസുകള്‍ പ്രവര്‍ത്തിക്കാനുള്ള നിയന്ത്രണങ്ങളും എല്ലാം നീക്കിയതോടുകൂടി നിയന്ത്രിത ധനവിപണികള്‍ തുറക്കുന്നത് കോവിഡിന് മുന്‍പുള്ള സമയത്തേക്ക് പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതായി ആര്‍ബിഐ വ്യക്തമാക്കുന്നു. നിലവിലെ സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ ആണ് എന്നാല്‍ ഏപ്രില്‍ 18 മുതല്‍ ഈ വിപണികളുടെ വ്യാപാര സമയം രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍