News

ഇന്ത്യാബുള്‍സ്-ലക്ഷ്മി വിലാസ് ലയനത്തിന് ആര്‍ബിഐ അനുമതിയില്ല; ലയനത്തിനാവശ്യമായ മൂലധന സമാഹരണമില്ലെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സും, ലക്ഷ്മി വിലാസ് ബാങ്കും തമ്മിലുള്ള ലയനത്തിന് ആര്‍ബിഐ അനുമതി നല്‍കിയില്ല. കഴിഞ്ഞ മേയ്മാസത്തില്‍ റിസര്‍വ് ബാങ്കിന് ലഭിച്ച ശുപാര്‍ശ അംഗീകരിച്ചില്ല. ലയനത്തിനാവശ്യമായ മൂലധന സമാഹരണം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ലയനവുമായി ബന്ധപ്പെട്ട് വിവിധ വാര്‍ത്തകള്‍ നേരത്തെ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. 

മൂലധന പര്യപ്തി, കിട്ടാക്കടം, പ്രവര്‍ത്തനങ്ങളിലുള്ള അപാകത എന്നിവയുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്കിന്റെ തിരുത്തല്‍ നടപടികള്‍ വിധേയമാണ് ലക്ഷ്മി വിലാസ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യാ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ഇന്ത്യ ബുള്‍സ് കൊമേഷ്യല്‍ ക്രെഡിറ്റ് ലിമിറ്റഡ് എന്നിവയെ ലക്ഷ്മി വിലാസ് ബാങ്കില്‍ ലയിപ്പിക്കാനാണ് നേരത്തെ റിസര്‍വ് ബാങ്കിന് ശുപാര്‍ശ ലഭിച്ചിരുന്നു. 

അതേസമയം ലയനവുമായി ബന്ധപ്പെട്ട് ലക്ഷ്മി വിലാസ് ബാങ്കിന്റെ നോമിനികളായ രണ്ട് അഡീഷണല്‍ ഡയറക്ടര്‍മാര്‍ ലയനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയോ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയോ ചെയ്തിട്ടില്ലെന്ന് ആര്‍ബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ലക്ഷ്മി വിലാസ് ബാങ്കും ഇന്ത്യബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡുമായുള്ള ലയനത്തിന്റെ വാര്‍ത്ത നേരത്തെ മാധ്യമങ്ങളില്‍ വന്നിരുന്നു.  

Author

Related Articles