News

നോട്ട് നിരോധനം; കേന്ദ്രസര്‍ക്കാര്‍ വീണ്ടും പ്രതിക്കൂട്ടിലാകുമോ? പെട്രോള്‍ പമ്പുകളിലൂടെ തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: നോട്ട് നിരോധനം നടപ്പിലാക്കിയ കാലത്ത് പെട്രോള്‍ പമ്പുകളിലൂടെ ബാങ്കുകളിലേക്ക് എത്തിയ നിരോധിച്ച നോട്ടുകളുടെ മൂല്യം സംബന്ധിച്ച് കൃത്യമയ വിവരമില്ലെന്നും, കണക്കുകളില്‍ കൃത്യതയില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. 2016 നവംബര്‍ 8ന് രാജ്യത്ത് നടപ്പിലാക്കിയ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വിവരവകാശ നിയമ പ്രകാരം നല്‍കിയ  അപേക്ഷയിലെ ഒരു ചോദ്യത്തിനാണ് ആര്‍ബിഐ ഉത്തരം നല്‍കിയത്. നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് നിശ്ചിത കാലയളവില്‍ 23 സേവന വിഭാഗങ്ങളില്‍ മാത്രം നരോധിച്ച നോട്ടുകള്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതിലൊന്നാണ് പെട്രോള്‍ പമ്പുകളിലൂടെ നിരോധിച്ച 500ന്റെയും, 1000ത്തിന്റെയും നോട്ടുകള്‍ പമ്പുകളില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. അതിനുപുറമെ ആശുപത്രി, റെയില്‍വെ ടിക്കറ്റ്, പൊതു ഗതാഗതം, വിമാന ടിക്കറ്റ് എന്നിവടങ്ങളിലും നിരോധിച്ച നോട്ടുകള്‍ക്ക് സേവനം ലഭ്യമായിരുന്നു. 

 രാജ്യത്ത് നോട്ട് നിരോധിച്ച കാലത്ത് ഈ മേഖലയിലെല്ലാം സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടിരുന്നു. പുതിയ നോട്ടുകള്‍ എത്തിക്കാനുണ്ടായ കാലതാമസവും പ്രതിസന്ധിയും എല്ലാ മേഖലയിലും സാമ്പത്തി ദുരിതം ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്തു. 2016 ഡിസംബര്‍ 15 വരെ മാത്രമേ നിരോധിച്ച നോട്ടുകള്‍ 23 സേവന വിഭാഗങ്ങളില്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരുന്നത്. ഈ സേവന വിഭാഗങ്ങളിലെ മൂല്യം കൃത്യമായി നല്‍കാന്‍ പറ്റില്ലെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. അതേസമയം നിരോധിച്ച നോട്ടുകളില്‍ 93.3 ശതമാനവും തിരിച്ചു പിടിച്ചതായി കഴിഞ്ഞ ഓഗസ്റ്റില്‍ ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കള്ളപ്പണം തയാനും, ഭീകര പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യാനും വേണ്ടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള 500ന്റെയും, 1000 ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. 

 

Author

Related Articles