News

രണ്ടായിരം രൂപയുടെ പ്രിന്റിങ് ആര്‍ബിഐ ചുരുക്കുന്നു

2016 നവംബറില്‍ അവതരിപ്പിച്ച 2000 രൂപയുടെ ബാങ്ക് പ്രിന്റ് റിസര്‍വ് ബാങ്കില്‍ 'മിനിമം' ആയി ചുരുക്കിയിരിക്കുന്നു എന്ന് ഒരു ഉന്നത ധനകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യ നേരിട്ടതില്‍ വെച്ച് വലിയൊരു സാമ്പത്തിക പ്രശ്‌നമായിരുന്നു നോട്ട് നിരോധനം. 500ന്റയും ആയിരത്തിന്റെയും പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം  ആര്‍ബിഐ പുതിയ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. 

2000 രൂപയുടെ നോട്ട് തുടങ്ങിയപ്പോള്‍ അച്ചടി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അച്ചടി കുറച്ചത് ആര്‍ബിഐയും ഗവണ്‍മെന്റും തമ്മില്‍ നോട്ടുകളുടെ എണ്ണം പരിശോധിച്ച് തീരുമാനമെടുക്കുന്നതാണെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 2000 രൂപയുടെ നോട്ടുകളുടെ എണ്ണം ചുരുങ്ങിയതായും 2000 കറന്‍സി നോട്ടുകള്‍ മിനിമം നിലയിലേക്ക് എത്തിക്കണമെന്നുമാണ്  പുതിയ കണക്ക്.

ആര്‍ബിഐ ഡാറ്റ അനുസരിച്ച്, 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ നോട്ട് ആകെ അച്ചടിച്ചത് 15.1 കോടി എണ്ണം മാത്രം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 95 ശതമാനത്തോളം കുറവാണിത്. നോട്ട് അസാധുവാക്കിയ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 350 കോടി 2000 രൂപയുടെ നോട്ടുകളാണ് ആര്‍ബിഐ അച്ചടിച്ച് വിതരണത്തിനെത്തിച്ചത്. അതേസമയം, 500ന്റെ കറന്‍സി നോട്ടുകളുടെ എണ്ണം കൂടുതല്‍ അച്ചടിച്ചിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 9,693 മില്യണ്‍ നോട്ടുകളാണ് വിതരണത്തിനെത്തിച്ചത്. രണ്ടായിരത്തിന്റെ നോട്ടുകള്‍ ആര്‍ബി ഐ കുറച്ചെന്നു വെച്ച് നോട്ട് അസാധുവാക്കിയെന്ന്  ഇതിന് അര്‍ത്ഥമില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

 

Author

Related Articles