സ്വകാര്യമേഖല ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന് വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു; ആര്‍ബിഐ ചുമതലപ്പെടുത്തിയത് അഞ്ചംഗ സംഘത്തെ
മുംബൈ: സ്വകാര്യമേഖല ബാങ്കുകളുടെ ഉടമസ്ഥാവകാശം, ഭരണം, കോര്‍പ്പറേറ്റ് ഘടന എന്നിവയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് അഞ്ച് അംഗ ഇന്റേണല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. 2020 സെപ്റ്റംബര്‍ 30 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സമിതിക്ക് റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍ പി കെ മൊഹന്തി നേതൃത്വം നല്‍കുമെന്ന് പത്രക്കുറിപ്പില്‍ ബാങ്ക് വ്യക്തമാക്കി.
പ്രാരംഭ / ലൈസന്‍സിംഗ് ഘട്ടത്തില്‍ പ്രൊമോട്ടര്‍ ഷെയര്ഹോള്ഡിംഗിനായുള്ള മാനദണ്ഡങ്ങളും തുടര്‍ന്ന് ഷെയര്‍ഹോള്‍ഡിംഗ് ലഘൂകരിക്കുന്നതിനുളള സമയപരിധികളും പാനല്‍ പരിശോധിക്കും. മാക്രോ -ഇക്കണോമിക്, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്, സാങ്കേതിക സംഭവവികാസങ്ങള്‍ എന്നിവ ബാങ്കിംഗിന്റെ ഭാവിയെ സ്വാധീനിക്കുന്നത് തുടരുന്നതിനാല്‍ ചലനാത്മക ബാങ്കിംഗ് ലാന്‍ഡ്സ്കേപ്പിന്റെ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി നിയന്ത്രണങ്ങള്‍ ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു. വ്യക്തികള്‍ക്കോ ??സ്ഥാപനങ്ങള്‍ക്കോ ബാങ്കിംഗ് ലൈസന്‍സിനായി അപേക്ഷിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കാനും അവലോകനം ചെയ്യാനും ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ശുപാര്‍ശകള്‍ നല്‍കാനും പാനലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍